വെള്ളികുളം: ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ വെളളികുളം. 8 ഒന്നാം സ്ഥാനവും, 14 രണ്ടാം സ്ഥാനവും, 11 മൂന്നാം സ്ഥാനവും ഉൾപ്പെടെ 54 A ഗ്രേഡുകൾ കുട്ടികൾ കരസ്ഥമാക്കി. 14 കുട്ടികൾ റവന്യു ജില്ലാ മത്സരങ്ങൾക്ക് അർഹത നേടി.
പ്രവൃത്തിപരിചയമേളയിൽ ഓവർ ഓൾ
മൂന്നാം സ്ഥാനവും മെഗാ ഓവർ ഓൾ അഞ്ചാം സ്ഥാനവും നേടിയ കുട്ടികളെയും അവർക്ക് പരിശീലനം നൽകിയ അദ്ധ്യാപകരെയും സ്കൂൾ മാനേജർ റവ.ഫാ മൈക്കിൾ വടക്കേക്കര, പി റ്റി എ പ്രസിഡൻ്റ് ആൻറണി കെ.ജെ എന്നിവർ അനുമോദിച്ചു.
സ്കൂൾ ലീഡർ മാസ്റ്റർ ബോബിൻ ജിബി സ്വാഗതമാശംസിച്ച യോഗത്തിൽ ഹൈഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ എൽസി സെബാസ്റ്റ്യൻ, സി. ലിറ്റിൽ ഫളവർ, ലിൻസി ജോസഫ്, മാർട്ടിൻ പി ജോസഫ്, അനു എസ് ഐക്കര, സിനു സാറ, നീതു മാത്യൂസ്, റ്റോബി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments