ഒരു ജനതയുടെ ഹൃദയതുടിപ്പായ ഈ മഹാപ്രസ്ഥാനം ലിക്വുഡേറ്റ് ചെയ്യണം എന്നും, റിസീവർ ഭരണത്തിലേയ്ക്ക് കൊണ്ടു പോകണം എന്നു പറയുന്നത് പ്രസ്ഥാനത്തെ തകർക്കുവാനും രാഷ്ട്രീയക്കാരുടെ കൈയ്യിൽ തളച്ചിടാനുമാണെന്നും ഏവർക്കും അറിയാം. ആരുടെ എങ്കിലും കയ്യിൽ നിന്നും അച്ചാരം വാങ്ങി ഈ മഹാ പ്രസ്ഥാനത്തെ തകർക്കുവാൻ ശ്രമിക്കുന്നവർ സ്വയം നശിക്കുകയെ ഉള്ളു എന്ന് എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ പറഞ്ഞു. ഏതാനും ചില സ്ഥാനമോഹികളും രാഷ്ട്രീയക്കാരും ശ്രമിച്ചാൽ, തകർക്കാനും തളർത്താനും കഴിയുന്നതല്ല മഹാഗുരുവിന്റെ വരദാനമായ എസ്.എൻ.ഡി.പി.യോഗം എന്ന മഹാപ്രസ്ഥാനം.
എസ്എൻഡിപി യോഗത്തെ പിരിച്ച് വിടണമെന്നും യോഗം ഭാരവാഹികളെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് സമുദായ വിരോധികൾ ഫയൽ ചെയ്ത കേസ് ബഹു സുപ്രീംകോടതി തള്ളിയതിൽ സന്തോഷം രേഖപ്പെടുത്തിയും, വെള്ളാപ്പള്ളി നടേശൻ നേതൃത്വമേകുന്ന യോഗ നേതൃത്വത്തിന് പിന്തുണയർപ്പിച്ചും മീനച്ചിൽ യൂണിയൻ ഭാരവാഹികളുടെയും, വിവിധ ശാഖകളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ പാലാ ടൗൺ ചുറ്റി നടന്ന ആഹ്ളാദപ്രകടനത്തിൻ്റെ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായ വികസനത്തെയും ഐക്യത്തെയും തകർക്കാൻ ആരൊക്കെ ശ്രമിച്ചാലും സമുദായം ഒറ്റ കെട്ടായി അതിനെ എതിർത്തു തോല്പ്പിക്കും എന്നും അദ്ദേഹം തുടർന്നു. പ്രസ്ഥാനത്തെ ഇന്ന് നയിക്കുന്നത് ശ്രീ.വെള്ളാപ്പള്ളി നടേശനനെന്ന അതികായനും ഒപ്പം ശ്രീ. തുഷാർ വെള്ളാപ്പള്ളിയും ഡോ. എം.എൻ. സോമനും ശ്രീ അരയാക്കണ്ടി സന്തോഷും അടങ്ങുന്ന കരുത്തുറ്റ നേതൃത്വവുമാണ്. അതാണ് ഞങ്ങളുടെ ശക്തിയും കരുത്തും എന്നും, യോഗത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും ആശ്വാസം പകരുന്നതും യോഗ വിരുദ്ധർക്ക് കനത്ത തിരിച്ചടിയുമാണ് ബഹു സുപ്രീം കോടതിയിൽ നിന്നും എസ് എൻ ഡി പി യോഗത്തെ പിരിച്ചുവിടുവാൻ കഴിയുകയില്ല എന്ന സുപ്രധാന വിധിയിലൂടെ ഉണ്ടായത് എന്ന് യൂണിയൻ കൺവീനർ ഉല്ലാസ് മതിയത്ത് അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസ്ഥാപിച്ചു.
യൂണിയൻ വൈസ് വൈസ് ചെയർമാൻ സജീവ് വയലാ സ്വാഗതം പറഞ്ഞ യോഗത്തിൽ ജോയിൻ കൺവീനർ ഷാജി തലനാട്, സി.റ്റി. രാജൻ, അനീഷ് പുല്ലുവേലിൽ, സുധീഷ് ചെമ്പൻകുളം, സാബു പിഴക്, സജി ചെന്നാട്, വനിതാസംഘം ചെയർപേഴ്സൺ മിനർവ്വാ മോഹൻ, കൺവീനർ സംഗീതാ അരുൺ, യൂത്ത് മൂവ്മെൻ്റ് ചെയർമാൻ അരുൺ കുളംമ്പള്ളി, കൺവീനർ ഗോപകുമാർ പിറയാർ, വിവിധ പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു. വെള്ളപ്പാട് യൂണിയൻ ആസ്ഥാനത്ത് നിന്നും ആരംഭിച്ച പ്രകടനം സ്റ്റേഡിയം ജംഗ്ഷനിൽ സമാപിച്ചു. യൂണിയൻ പരിധിയിലെ വിവിധ ശാഖായോഗങ്ങളിൽ നിന്നായി നൂറുകണക്കിന് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments