Latest News
Loading...

കെ.സി.ഇ.എഫിൻ്റെ കോട്ടയം ജില്ലാ സമ്മേളനം നാളെ




സഹകരണ മേഖലയിലെ ജീവനക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സഹകരണ ജീവനക്കാരുടെ പ്രബല സംഘടനയായ കെ.സി.ഇ.എഫിൻ്റെ 36ാം കോട്ടയം ജില്ലാ സമ്മേളനം ഒക്ടോബർ 2 ബുധനാഴ്ച പാലായിൽ നടക്കും. നാളെ രാവിലെ 9.30 ന് പാലാ മഹറാണി തീയേറ്റർ ജംഗ്ഷനിൽ നിന്ന് സഹകരണ നീ വനക്കാരുടെ ശക്തി വിളിച്ചോതുന്ന പ്രൗഡഗംഭീര മായ പ്രകടനം സമ്മേളന നഗരിയായ ഉമ്മൻ ചാണ്ടി നഗർ (കിടതടിയൂർ ബാങ്ക് ഓഡിറ്റോയിയത്തിൽ എത്തി ച്ചേരുമ്പോൾ സമ്മേളനം ആരംഭിക്കുന്നു. 




പ്രസ്തുത സമ്മേള നത്തിൽ രാജു മാത്യു അദ്ധ്യക്ഷത വഹിക്കുന്നു. യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസാരിക്കുന്നു. കോട്ടയം എം പി ഫ്രാൻസിസ് ജോർജിന് പ്രസ്തുത സമ്മേളനത്തിൽ സ്വീകരണം നല്കുന്നതാണ്. മുൻ കാല നേതൃനിര പ്രവർത്തകർക്കുള്ള യാത്രയയപ്പ് പുരസ്കാരം മാണി.സി കാപ്പൻ MLA നിർവ്വഹിക്കുന്നു. 



മനു. പി. കൈമൾ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ DCC പ്രസിഡൻ്റ് നാട്ടകം സുരേഷ് ഗാന്ധി ജയന്തി ദിന സന്ദേശം നല്കുന്നു ബാബു കെ. കോര പി. ജി ഷാജിമോൻ എന്നിവർക്ക് പുരസ്കാരം നല്കുന്നു. സമ്മേളനത്തിൽ എം. രാജു ഇ.ഡി. സാബു ജോഷി ഫിലിപ്പ് അഡ്വ . ജി ഗോപകുമാർ കെ.കെ സന്തോഷ് അഡ്വ ബിജു പുന്നത്താനം ബാബു കെ. കോര അഡ്വ ജോമോൻ ഐക്കര ബിനു കാവുങ്കൽ എൻ. സുരേഷ് റ്റിറ്റി മാത്യു റ്റി ജേക്കബ് തുഷാർ അലക്സ് ജോസ്ഫ് മാത്യു അനിൽ കുമാർ പി.റ്റി പി ആർ മനോജ് ബെന്നി ബിന്ദു പി സ്കറിയാ ജോസഫ് എബ്രാഹം മെജോ സഖറിയാസ് രഘുനാഥൻ എസ് പി.കെ സുരേഷ് കുമാർ അരുൺ ജെ മൈലാടൂർ തുടങ്ങിവർ പ്രസംഗിക്കുന്നു





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments