ഈരാറ്റുപേട്ട നഗരസഭ ആറാം ഡിവിഷൻ മാതാക്കലിൽ പുനർനിർമാണം നടത്തിയ നാല് റോഡുകൾ ഔദ്യോഗികമായി തുറന്ന് നൽകി . 2.5 ലക്ഷം രൂപമുടക്കി കോൺക്രീറ്റ് ചെയ്ത മാതാക്കൽ കോട്ട റോഡ് , 4 ലക്ഷം മുടക്കി പുനർനിർമിച്ച മാതാക്കൽ അള്ളുങ്കൽ റോഡ് 2.5 ലക്ഷം രൂപ മുടക്കി കോൺക്രീറ്റ് ചെയ്ത മാതാക്കൽ വയലുങ്ങാട് റോഡ് ഒരു ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റ് ചെയ്ത പുത്തൻ പറമ്പ് റോഡ് എന്നിവ ഉദ്ഘാടനം ചെയ്തു.
25 ലക്ഷം രൂപ വകയിരുത്തി പുതുതുതായി ആരംഭിക്കുന്ന ജനകീയ ജലസേചന പദ്ധതിക്ക് വേണ്ടി പത്ത് ലക്ഷം രൂപ മുടക്കി നിർമിക്കുന്ന കുടിവെള്ള ടാങ്കിൻ്റെ നിർമാണോദ്ഘാടനവും നഗരസഭ ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ആസാദ് നഗറിൽ ചേർന്ന പൊതുയോഗത്തിലാണ് ഉദ്ഘാടനം നടത്തിയത്.
ഡിവിഷൻ കൗൺസിലർ എസ്.കെ നൗഫൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി.എം മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് സ്റ്റാൻൻ്റിംങ് കമ്മറ്റി ചെയർമാൻ ഫസൽ റഷീദ്, വെൽഫെയർ പാർട്ടി മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻറ് വി.എം ഷെഫീർ, സെക്രട്ടറി യൂസഫ് ഹിബ, മാഹിൻ വെട്ടിയാംപ്ലാക്കൽ , എം.കെ നിസാമുദ്ദീൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ടാങ്ക് നിർമാണത്തിന് സൗജന്യമായി സ്ഥലം വിട്ടു നൽകിയ ഷംസുദ്ദീൻ പാളയത്തെ വേദിയിൽ ആദരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments