ESA യിൽ നിന്നും ഒഴിവാക്കുന്നതിനായി 2014 - ൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ അഞ്ചംഗ സമിതി തയ്യാറാക്കിയ റിപ്പോർട്ട് കാണാനില്ല. 2014 - ൽ ഉമ്മൻ ചാണ്ടി സർക്കാർ പ്രത്യേക ഉത്തരവ് പ്രകാരം, ESA യിൽ ഉൾപ്പെട്ട വില്ലേജുകളിൽ സ്ഥല പരിശോധന നടത്തി, റിപ്പോർട്ട് നൽകുവാൻ 5 അംഗ വിദഗ്ധ കമ്മറ്റിയെ നിയോഗിച്ചിരുന്നു. അതാത് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, ഫോറെസ്റ്റ് സ്റ്റേഷൻ ഓഫീസർ എന്നിവർ അംഗങ്ങൾ ആയ കമ്മറ്റിയുടെ ശുപാർശ പ്രകാരമാണ്ഉമ്മൻ V ഉമ്മൻ കമ്മിഷൻ, പൂഞ്ഞാർ തെക്കേക്കര വില്ലേജിനെ ESA യിൽ നിന്ന് ഒഴിവാക്കാൻ ഉമ്മൻ ചാണ്ടി സർക്കാരിന് ശുപാർശ നൽകിയത്.
സുപ്രധാനമായ ഈ ഫയൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ മാത്രം ഇപ്പോൾ ഇല്ല. വിവരാവകാശ നിയമ പ്രകാരം അവശ്യപെട്ടിട്ട് ലഭ്യമല്ല എന്ന മറുപടിയാണ് നൽകിയത് . ഈ ഫയൽ ലഭിക്കാതിരുന്നതിനാൽ ESA വിഷയത്തിൽ അപൂർണ്ണമായ പരാതിയാണ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കേന്ദ്ര സർക്കാരിന് നൽകിയത്.
ഈ ഫയൽ പഞ്ചായത്തിൽ നിന്ന് കാണാതായതിനെ പറ്റി അന്വേഷണം നടത്തണമെന്ന് അവശ്യപെട്ട്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന് നിവേദനം നൽകി. കൂടാതെ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഓഫീസ് കാര്യാലയം , ബസ് സ്റ്റാൻഡ്, ചില അംഗൻവാടികൾ തുടങ്ങിയവയുടെ ഒറിജിനൽ ആധാരം പഞ്ചായത്ത് ഓഫീസിൽ ലെഭ്യമല്ല. ഇത്യാദി രേഖകൾ നഷ്ടപ്പെടുവാൻ ഇടയായതിനെ പറ്റി വിശദമായി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments