Latest News
Loading...

കമ്പ്യൂട്ടര്‍ സയൻസ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു



രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് അസോസിയേഷന്റെ ഉദ്ഘാടനം മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ് ഡേറ്റാസയന്‍സ് വിഭാഗം മേധാവി ഡോ. സിസ്റ്റര്‍ ജിന്‍സി ജോസ് നിര്‍വ്വഹിച്ചു. കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു.




 കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോയി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ഡിപ്പാര്‍ട്‌മെന്റ് മേധാവി പ്രകാശ് ജോസഫ്, സ്റ്റാഫ് കോര്‍ഡിനേറ്റര്‍ അര്‍ച്ചന ഗോപിനാഥ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ ആല്‍വിന്‍ സിബി, തെരേസ് ജിമ്മി, ഡെല്‍ന വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഫ്രം ഡേറ്റ ടു ഇന്‍സൈറ്റ്‌സ്-സ്റ്റാറ്റര്‍ജീസ് ആന്‍ഡ് ടെക്‌നിക്‌സ് എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സെമിനാര്‍ നടന്നു.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments