പാലാ ബൈപ്പാസിന്റെ ഒന്നാംഘട്ടമായ കിഴതടിയൂര്‍ മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെയുള്ള റോഡില്‍ സിവില്‍ സ്‌റ്റേഷന് സമീപത്തെ ളാലം തോടിന് കുറുകെയുള്ള പാലത്തില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. ഓക്‌സിലജന്‍ ഷോറൂമിന് എതിര്‍വശം ഈ പാലത്തില്‍ കോണ്‍ക്രീറ്റ് പൊളിഞ്ഞ നിലയിലായിരുന്നു. പാലത്തിലെ കോണ്‍ക്രീറ്റിന് മുകളില്‍ ടാറിംഗ് നടത്തിയിരുന്നില്ല.
മഴ പെയ്യുമ്പോള്‍ പാലത്തില്‍ വെള്ളക്കെട്ടും സ്ഥിരം സംഭവമാണ്. ഇരുവശത്തേയ്ക്കുമുള്ള റോഡില്‍ വെള്ളക്കെട്ട് ഉണ്ടെങ്കിലും സിവില്‍ സ്‌റ്റേഷന്‍ ഭാഗത്തേയ്ക്കുള്ള റോഡിലാണ് വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നത്. മറ്റ് വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇരുചക്രവാഹന യാത്രക്കാരുടെ മേല്‍ ചെളിവെള്ളം തെറിക്കുന്നതും പതിവാണ്.
അറ്റകുറ്റപ്പണികളെ തുടര്‍ന്ന് ഈ റോഡില്‍ 2 മാസത്തേയ്ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പിഡബ്ല്യുഡി അറിയിച്ചു. ഇരുവശത്തേയ്ക്കും ഒരു ലൈനിലൂടെ മാത്രമേ ഗതാഗതം സാധ്യമാകൂ. ഇരുവശത്തും പകുതി ഭാഗത്ത് ജോലികള്‍ നടക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments