പാലാ ഞൊണ്ടി മാക്കൽ ആർ. വി റോഡ്, പ്ലാത്താനം പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി ട്രാൻസ്ഫോർമർ അനുവദിച്ചു കൊണ്ട് ഇലകട്രസിറ്റി ബോർഡിൽ നിന്നും ഉത്തരവായി . ഈ പ്രദേശത്തെ രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം തേടി ആർ.വി. റോഡ് റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നിരന്തരമായി നടത്തിയ നിവേദനങ്ങളുടെ ഫലമായാണ് ട്രാൻസ്ഫോർമർ അനുവദിക്കപ്പെട്ടിട്ടുള്ളത്.
ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തിയ മാണി സി .കാപ്പൻ എം . എൽ. യെയും കൗൺസിലർമാരായ നീനാ ജോർജ് ചെറുവള്ളി, സതി ശശികുമാർ, കെ. എസ് . ഇ . ബി പാലാ സെക്ഷൻ എക്സിക്ല്യൂട്ടീവ് എഞ്ചിനീയർ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർഎന്നിവരെയും പ്രസിഡൻ്റ് ജോസ് വേരനാനിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ആർ .വി റോഡ് റസിഡൻസ് അസോസിയേഷൻ യോഗം അഭിനന്ദിച്ചു.
സെക്രട്ടറി അഡ്വ എ .എസ് തോമസ് മാത്യുസെബാസ്റ്റ്യൻ മേടയ്ക്കൽ, പ്രിൻസ് ജോർജ് പരുവനാനി, കെ. എൻ ഗോപാലകൃഷ്ണൻ , ശുഭസുന്ദർ രാജ്, ജിബിൻ മുഴിപ്ലാക്കൽ, റെനി ജെ .പുല്ലാട്ട്, ബേബിമോൾ, സതീഷ് കരിക്കുന്നേൽ , ദീപു കോട്ടയിൽ, ജോയി ഉഴാക്കൽ, ജിജി തൈമുറിയിൽ, തങ്കച്ചൻ മൂന്നു തൊട്ടിയിൽ, സാബു എടേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments