Latest News
Loading...

രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ചേർന്നു




 വിശ്വാസരൂപീകരണവും വിശ്വാസപരിശീലനവുമാണ് സഭയുടെ പ്രധാനലക്ഷ്യമെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്. 




സഭയുടെ ഹൃദയത്തില്‍നിന്നാണ് സഭയുമായി ബന്ധപ്പെട്ട കൗണ്‍സിലുകളും സൂനഹദോസുകളും പ്രവര്‍ത്തിക്കുന്നത്. ഒന്നും മറക്കാതെ സമഗ്രസ്വഭാവത്തിലുള്ള പഠനവും ചിന്തകളും വിലയിരുത്തലുകളുമാണ് പാസ്റ്ററല്‍ കൗണ്‍സിലുകളിലുണ്ടാകേണ്ടതെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. 



രൂപത പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൗണ്‍സില്‍ വിലയിരുത്തി.  പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.കെ.കെ ജോസ് അധ്യക്ഷത വഹിച്ചു. രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. ഡോ. സെബാസ്റ്റിയന്‍ വേത്താനത്ത്, മോണ്‍. ഡോ. ജോസഫ് മലേപറമ്പില്‍, മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. 




.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments