പാലാ മരിയസദനത്തിന് കൈത്താങ്ങേകാന്‍ പാലാ മുനിസിപ്പാലിറ്റിയിലും നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തിലേയും എല്ലാ വാര്‍ഡിലും, ലോക മാനസിക ആരോഗ്യ ദിനമായ ഒക്ടോബര്‍ 10 ന് മുന്‍കൂട്ടി തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമുള്ള വീടുകള്‍ സന്ദര്‍ശിച്ച് പരമാവധി തുക സമാഹരിക്കാന്‍ തീരുമാനിച്ചു. ഇതിനായി പാലാ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്റെ അദ്ധ്യക്ഷതിയില്‍ കൂടിയ യോഗത്തില്‍ സന്തോഷ് മരിയസദനം ഇന്ന് അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, രഷ്ട്രീയ കക്ഷി നേതാക്കള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, സി ഡി സ് ചെയര്‍പേഴ്‌സണ്‍, ഐ സി ഡി സ് പ്രതിനിധികള്‍, നഗരസഭാജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തീരുമാനങ്ങള്‍.
1. ഓരോ വാര്‍ഡിലും സാമ്പത്തിക ശേഷിയുള്ളവരെയും കാരുണ്യ, സഹകരണ മനോഭാവമുള്ളവരുമായ പരമാവധി വീടുകള്‍ കണ്ടെത്തി വാര്‍ഡിന്റെ ഘടന അനുസരിച്ച് 60 നും 150 നും ഇടയ്ക്കുള്ള വീടുകളുടെ ലിസ്റ്റ് തയ്യാറാക്കുക.
2. ആ വീട്ടിലെ പ്രധാനപ്പെട്ട ആളുടെ പേര്, വീട്ടു പേര്, അഡ്രസ്സ്, ഹോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ലിസ്റ്റില്‍ എഴുതുക.
3. സാധാരണ ജനകീയ ഫണ്ട് പിരിവ് നടത്തുന്നത് ഒരാഴ്ച മുന്‍പ് നോട്ടിസ് നല്‍കിയതിനു ശേഷം ഭവനങ്ങള്‍ സന്ദര്‍ശിച്ച് ഫണ്ട് ശേഖരിക്കുകയാണ്. എന്നാല്‍ രണ്ടു പ്രാവശ്യം ഭവന സന്ദര്‍ശനം ബുദ്ധിമുട്ടായതിനാലും വാര്‍ഡുകളില്‍ തീരെ സാമ്പത്തിക ശേഷിയില്ലാത്തവരുടെ വീടുകളില്‍ കയറിയതു കൊണ്ട് വലിയ തുക കിട്ടാന്‍ സാധ്യതയില്ലാത്തതു കൊണ്ടും മുന്‍കൂട്ടി തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം ഒരാഴ്ച മുന്‍പ് നഗരസഭാ ചെയര്‍മാനും അതത് വാര്‍ഡ് കൗണ്‍സിലറുടെയും പേര് വച്ച് മരിയസദനത്തെ സംബന്ധിച്ച് പാലാ മുനിസിപ്പാലിറ്റി തയ്യാറാക്കിയ ചെറിയ കത്തും മരിയ സദനത്തിന്റെ ബ്രോഷറും ചേര്‍ത്ത് പോസ്റ്റലില്‍ അയയ്ക്കുക. നേരിട്ട് ഒരു പ്രസ്താവന കൊടുക്കുന്നതിലും പ്രാധാന്യം കിട്ടാനും വീട്ടില്‍ ചര്‍ച്ച ചെയ്യാനും ഇത് കാരണമാകും.
4. ഈ യോഗത്തിന് ശേഷം 31-ാം തീയതിയ്ക്കകം വാര്‍ഡിലെ കണ്‍വീനറുടെ നേത്യത്വത്തില്‍ ആ വാര്‍ഡിലെ രാഷ്ട്രിയത്തിന് അതീതമായി സ്വാധീനമുള്ള വ്യക്തികളുടെ ഒരു യോഗം ചേര്‍ന്ന് ഫണ്ട് ശേഖരണം വിജയിപ്പികുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. പോസ്റ്റലായി അയയ്ക്കു കയാണോ, നേരില്‍ ഭവനം സന്ദര്‍ശിച്ച് നോട്ടിസ് നല്‍കുകയാണോയെന്ന് ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്. തിരുമാനിക്കാവുന്നതാണ്.5. നോട്ടിസ് അയച്ചതിന് ശേഷം ഒക്ടോബര്‍ 5 ന് ശേഷം എല്ലാവരെയും ഒക്ടോബര്‍ 10 ന് ഫണ്ട് ശേഖരണത്തി നായി എത്തുമെന്ന വിവരം പരമാവധി പേരെ ഫോണില്‍ വിളിച്ച് കൗണ്‍സിലറോ ആ വാര്‍ഡില്‍ സ്വാധീനമുള്ള വ്യക്തിയോ ഓര്‍മിപ്പിക്കുന്നത് ഉചിത മായിരിക്കും.
6. ഭവന സന്ദര്‍ശനം നടത്തുമ്പോള്‍ കൂടുതല്‍ തുക മരിയ സദനം സന്തോഷിന് നേരിട്ട് നല്‍കാന്‍ താല്പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെ കാണിച്ച് ഒരു ഓഫര്‍ ഫോം നല്‍കാവുന്നതാണ്. അവരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള ഒരു ലിസ്റ്റും തയ്യാറാക്കാവുന്നതാണ്.
7. നോട്ടീസ്, പോസ്റ്റല്‍ ചിലവ് എന്നിവ ആവശ്യമെങ്കില്‍ പൊതുവായി വഹിക്കാവുന്നതാണ്.
8. പാലാ മുനിസിപ്പല്‍ ടൗണില്‍ ഒരു പ്രത്യേക ദിവസം തെരഞ്ഞെടുത്ത് മുന്‍കൂട്ടി നോട്ടീസ് നല്‍കി ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌ക്വാഡായി തിരിഞ്ഞ് വലിയ ഒരു ധന സമാഹരണം നടത്താവുന്നതാണ്. കൂടിയ തുക നല്‍കാന്‍ തയ്യാറുള്ള സ്ഥാപനങ്ങളുടെ ലിസ്റ്റ് പ്രത്യേകം തയ്യാറാക്കി അവര്‍ക്ക് മരിയസദനത്തിന് നേരിട്ട് നല്‍കാനാണ് താല്പര്യമെങ്കില്‍ അവരുടെയും ലിസ്റ്റ് തയ്യാറാക്കുക. ഓഫര്‍ നല്‍കാവുന്നതാണ്.
10. ഓരോ വാര്‍ഡിലും ധനസമാഹരണം നടത്താന്‍ ലക്ഷ്യമിടുന്ന വീടുകളുടെ എണ്ണം അനുസരിച്ച് മരിയ സദനത്തിന്റെ ഓഡിറ്റിന് വിധേയമായ രസീത് ബുക്കുകള്‍ വിതരണം ചെയ്തു കൂടുതല്‍ ആവശ്യമുള്ളവര്‍ക്ക് ഓരോ വാര്‍ഡിലെയും കണ്‍വീനര്‍മാര്‍ക്ക് എത്തിച്ച് നല്‍കുന്നതായിരിക്കും. മുന്‍കുട്ടി അയ്ക്കുന്നതിനോ ഉള്ള നോട്ടിസ്, ആവശ്യമെങ്കില്‍ നല്‍കുന്നതിനോ, കവര്‍, സ്റ്റാമ്പ് എന്നിവയും 31 ന് ശേഷം സമയത്ത് എത്തിച്ച് നല്‍കുന്നതായിരിക്കും.
11. ഓരോ വാര്‍ഡിലും കൗണ്‍സിലര്‍ അല്ലെങ്കില്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നവര്‍ ഏകോപനത്തിനുള്ള കണ്‍വീനര്‍ ആയിരിക്കും
പാലാ മുനിസിപ്പാലിറ്റിയില്‍ 26 വര്‍ഷമായി 530 അന്തേവാസികളുമായി പ്രവത്തിച്ച് വരുന്ന മരിയ സദനം ഇന്ന് മുന്നോട്ട് നടത്തി കൊണ്ട് പോകാന്‍ സാധിക്കാത്ത വിധം നിരവധി പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയുമാണ്. 25 ലക്ഷത്തോളം രൂപ പ്രതിമാസം ഭക്ഷണം, മരുന്ന് തുടങ്ങിയ ഒഴിവാക്കാനാവാത്ത ആവശ്യങ്ങള്‍ക്കായി ചിലവ് വരുന്നുണ്ട്.
ആരാലും ഉപേഷിക്കപ്പെട്ടവരും തിരിച്ച് പോകാന്‍ സാധിക്കാതെ ജിവിതവസാനം വരെ അഭയം നല്‍കണ്ടവരുമായ മനസ്സിന്റെ താളം തെറ്റിയവരാണ് ഇവരില്‍ അധികവും. ജനപ്രതിധികളും സാമുഹൃപ്രവര്‍ത്തകരും ആധികാരികളും മറ്റൊരു സ്ഥലം ഇല്ലാത്തതിനാല്‍ എത്തിച്ചവരാണ് ഇവരില്‍ ഭൂരിഭാഗവും. ഇവരെ ജീവിത അവസാനം വരെ പരിചരിക്കുന്നതിന് യാതൊരു പ്രതിഫലവും ഇതിന്റെ പേരില്‍ മരിയ സദനം വാങ്ങുന്നില്ല. നല്ലവരായ സന്മനസുകൂടെ സഹായത്തോടെയാണ്' ഇത് നടന്ന് വരുന്നത്. എന്നാല്‍ അതിലുപരിയായ പ്രതിസന്ധിയിലാണ് മരിയ സദനം.
ഈ വിഷയം മനസ്സിലാക്കി ലോക മാനസിക ആരോഗ്യ ദിനമായ ഒക്ടോബര്‍ 10 ന് എല്ലാ വാര്‍ഡിലും സന്മനസ്സ് ഉള്ളവരുടെ ഇടയില്‍ നിന്നും ഒരു ജനകീയ ഫണ്ട് പിരിവ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
Account Details of Mariyasadanam
Name : Mariyasadanam
Bank Name: Axis bank Palai
Account no.: 924010055769697
Ifsc code: UTIB0000616
Swift code: AXISINBB051
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments