Latest News
Loading...

മേവട ഗവ. എല്‍.പി.സ്‌കൂള്‍ ശതാബ്ദിയാഘോഷം 28 ന്






ആയിരങ്ങള്‍ക്ക് അറിവിന്റെ അക്ഷരവെളിച്ചം പകര്‍ന്നുനല്‍കിയ മേവട ഗവ. എല്‍. പി. സ്‌കൂള്‍ ഈവര്‍ഷം ശതാബ്ദി നിറവിലാണ്. അതിന്റെ ഭാഗമായി ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കുകയാണ്. ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം  28  രാവിലെ 10- മണിക്ക് സ്‌കൂളങ്കണത്തില്‍ വച്ച് കേരള സഹകരണ, തുറമുഖ, ദേവസ്വം വകുപ്പുമന്ത്രി . വി. എന്‍ വാസവന്‍ നിര്‍വ്വഹിക്കുന്നു. മാണി സി. കാപ്പന്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് എം. പി.  ജോസ് കെ. മാണി എം.പി. കൊഴുവനാല്‍  പഞ്ചായത്ത് പ്രസിഡണ്ട്  ലീലാമ്മ ബിജു, ജില്ലാപഞ്ചായത്തംഗം  ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ എന്നിവരോടൊപ്പം ത്രിതല പഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പ്രഗത്ഭരും പങ്കെടുക്കും. 




സമ്മേളനത്തോടനുബന്ധിച്ച് മേവട കലാ-ആസ്വാദകസംഘം കള്‍ച്വറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഷാഡോ കമ്മ്യൂണിക്കേഷന്‍ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. ലോക അദ്ധ്യാപകദിനമായ ഒക്ടോബര്‍ 5-ന് ഈ വിദ്യാലയത്തില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകരുടേയും ഇവിടെ പഠിച്ച് വിവിധതുറകളില്‍ അദ്ധ്യാപകരായവരുടേയും സംഗമം സ്‌കൂളങ്കണത്തില്‍ നടത്തും. സംഗമം ബഹു. ഗവ. ചീഫ് വിപ്പ് ശ്രീ. എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകരെ ആദരിക്കും. ചടങ്ങില്‍ പ്രൊഫ. ഡോ. സെബാസ്റ്റ്യന്‍ നരിവേലി മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസരംഗത്തെ പ്രമുഖര്‍ ആശംസകള്‍ നേരുകയും ചെയ്യും.




.1925 ല്‍ ആണ് സ്‌കൂള്‍ പ്രവര്‍തനം ആരംഭിച്ചത് . 1928 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. നവംബര്‍ 9 ന് LP, UP, HS വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി അഖിലകേരള പ്രസംഗമത്സരം, ക്വിസ് മത്സരം, ചിത്രരചനാമത്സരം എന്നിവ സംഘടിപ്പിക്കും. ഡിസംബര്‍ 28-ന് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമവും പൂര്‍വ്വവിദ്യാര്‍ത്ഥിയായ പ്രശസ്ത നോവലിസ്റ്റ് ജോസ് മംഗലശ്ശേരിയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനവും സ്‌നേഹവിരുന്നും പൂര്‍വ്വവിദ്യാര്‍ ത്ഥികളുടെ കലാപരിപാടികളും നടത്തപ്പെടുന്നു.




2025 ജനുവരി 26-ന് അഖിലകേരള പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരവും ഫെബ്രുവരി 8-ന് ശാസ്ത്രാവബോധ സെമിനാറും സംഘടിപ്പിക്കും.2025- മാര്‍ച്ചില്‍ ശതാബ്ദിയാഘോഷങ്ങളുടെ സമാപനവും സുവനീര്‍ പ്രകാശനവും വിവിധമത്സരങ്ങളുടെ സമ്മാനദാനവും വൈവിധ്യമാര്‍ന്ന കലാപരിപാടികളും നടത്തപ്പെടും.


പത്രസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ  ലീലാമ്മ ബിജു,  ലീന മാത്യു, ജിനോ എം. സ്‌കറിയ,  ബാബു കെ ജോര്‍ജ്,  ടി.ആര്‍. വേണുഗോപാല്‍, പത്മകുമാര്‍ മേവട, എന്നിവര്‍ പങ്കെടുത്തു. 






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments