Latest News
Loading...

മെറിറ്റ് ഡേ ദിനാഘോഷം




കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ഈരാറ്റുപേട്ടയിൽ മെറിറ്റ് ഡേ ദിനാഘോഷം നടത്തപ്പെട്ടു. CPAS, CTE കോ ഓർഡിനേറ്റർ ശ്രീ. ശ്രീകുമാർ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. റോസിലിറ്റ് മൈക്കിൾ സ്വാഗതം ആശംസിക്കുകയും  പൂഞ്ഞാർ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്‌തു





യോഗത്തിൽ 2022 - 24 വർഷത്തെ യൂണിവേഴ്‌സിറ്റി ബി. എഡ് റാങ്ക് ജേതാക്കളായ അമല ജോസഫ് (ഫിസിക്കൽ സയൻസ്), ആതിര. സി (കൊമേഴ്‌സ്) എന്നിവരെയും A + ജേതാക്കളായ 23 വിദ്യാർത്ഥികളെയും ബഹുമാനപ്പെട്ട MLA മെമൻ്റോ നൽകി അഭിനന്ദിക്കുകയും ചെയ്‌തു. 



ഒപ്പം എൻ. എസ്. എസ് എക്സ‌ലൻസ് അവാർഡ് ആൽബർട്ട് കട്ടിക്കയം, അമല ജോസഫ് എന്നിവരെയും മെമെൻ്റോ നൽകി ആദരിച്ചു. 2014-15 പൂർവ്വവിദ്യാർത്ഥി ബാച്ച് ഏർപ്പെടുത്തിയ ശില്പ മെമ്മോറിയൽ എൻഡോവ്മെന്റ്റ് ശ്രീ. ശ്രീകുമാർ. എസ് 2022-24 ബാച്ചിലെ Best Outgoing Student അമല ജോസഫിന് നൽകുകയും ചെയ്തു. സ്റ്റാഫ് അഡ്വൈസർ ഗോപകുമാർ എ. പി യോഗത്തിന് നന്ദി അർപ്പിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments