ചേർപ്പുങ്കലിന് സമീപം കൈതത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് തൊഴിലാളികൾക്ക് പരുക്കേറ്റു. മരങ്ങാട്ടുപള്ളി സ്വദേശി എം. കെ. ഏബ്രഹാം ( 63), അതിഥി തൊഴിലാളി കൽക്കട്ട സ്വദേശി അനരുൽഷാ ( 42) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തോട്ടത്തിലെ മരത്തിലുണ്ടായിരുന്ന കടന്നൽ കൂട്ടിൽ പക്ഷി കൊത്തിയതിനെ തുടർന്നു ഇളകി തൊഴിലാഴികളെ ആക്രമിക്കുകയായിരുന്നു.
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments