Latest News
Loading...

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ : സ്ഥലം അളന്നുതിരിച്ച് നിർണ്ണയിച്ചു




ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിനോട് അനുബന്ധിച്ചുള്ള 2 ഏക്കർ 82 സെന്റ് ഗവൺമെന്റ് സ്ഥലത്ത് നിന്നും ഈരാറ്റുപേട്ടയിൽ അനുവദിക്കപ്പെട്ട മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് വേണ്ടി സർക്കാർ തീരുമാനപ്രകാരം മിനി സിവിൽ സ്റ്റേഷന് നിശ്ചയിച്ച സ്ഥലം പ്രത്യേകമായി അതിര് നിർണയിച്ച് റവന്യൂ വകുപ്പിൽ നിക്ഷിപ്തമാക്കുന്നതിനുള്ള നടപടികൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നേതൃത്വത്തിൽ റവന്യൂ,പോലീസ് അധികൃതരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ പൂർത്തീകരിച്ച് ആവശ്യമായ 50 സെന്റ് സ്ഥലം പ്രത്യേകമായി അളന്ന് തിരിച്ച് നിർണയിച്ചു.എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവരും ചേർന്ന് ചർച്ച നടത്തിയാണ് അഭിപ്രായ ഐക്യത്തിൽ മിനി സിവിൽ സ്റ്റേഷന് ആവശ്യമായ സ്ഥല നിർണയം നടത്തിയത്.

 



എംഎൽഎയോടൊപ്പം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഐഎഎസ്, ജില്ലാ പോലീസ് സൂപ്രണ്ട് ഷാഹുൽ ഹമീദ് ഐപിഎസ്, അഡീഷണൽ ജില്ലാ പോലീസ് മേധാവി വിനോദ് ബി.പിള്ള, പാലാ ഡിവൈഎസ്പി സദൻ.കെ, മീനച്ചിൽ തഹസിൽദാർ ലിറ്റി മാത്യു , താലൂക്ക് സർവേയർ ജോ ജോസഫ്, ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ. വി. എം. മുഹമ്മദ് ഇല്യാസ്, മുൻസിപ്പൽ കൗൺസിലർമാരായ ഫൈസൽ പി.ആർ , നാസർ വെള്ളൂപ്പറമ്പിൽ, അബ്ദുൾ ലത്തീഫ് , സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, സിപിഐ ജില്ലാ കമ്മിറ്റി അംഗം എം.ജി ശേഖരൻ, ഈരാറ്റുപേട്ട എസ്എച്ച്ഓ സുബ്രഹ്മണ്യൻ പി. എസ്, ഈരാറ്റുപേട്ട വില്ലേജ് ഓഫീസർ മുഹമ്മദ്‌ ഇഖ്ബാൽ, മറ്റ് പോലീസ്,റവന്യൂ ഉദ്യോഗസ്ഥർ,പൊതുപ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


  



പാലാ-ഈരാറ്റുപേട്ട റോഡിൽ വടക്കേക്കര കുരിശുപള്ളി ഭാഗത്ത് പോസ്റ്റ് ഓഫീസ് റോഡിലൂടെ പ്രവേശിക്കാവുന്ന വിധത്തിലാണ് ഒരു അതിരു ചേർന്നാണ് 50 സെന്റ് സ്ഥലം നിശ്ചയിച്ചിട്ടുള്ളത്. നിലവിലുള്ള പോലീസ് സ്റ്റേഷൻ ഭാഗത്തുകൂടി വസ്തുവിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴി പോലീസ് സ്റ്റേഷൻ ആവശ്യത്തിന് മാത്രമായി ഉപയോഗിക്കാവുന്ന വിധത്തിലും, നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ ഭാഗത്ത് കൂടി വരുന്ന റോഡ് പൊതു റോഡായും നിശ്ചയിച്ചു കൊണ്ടാണ് സ്ഥല നിർണയം നടത്തിയിട്ടുള്ളത്. 




ഇത് പ്രകാരം 50 സെന്റ് റവന്യൂ വകുപ്പിനും 2 ഏക്കർ 32 സെന്റ് സ്ഥലം ആഭ്യന്തരവകുപ്പിനും ലഭിക്കും. താലൂക്ക് സർവേയർ ജോ ജോസഫിന്റെ നേതൃത്വത്തിലുള്ള സർവ്വേ ടീമാണ് സ്ഥലം അളന്നു തിരിച്ച് മാർഗ്ഗനിർദ്ദേശപ്രകാരം അതിർത്തി നിർണയിച്ചത്. 
 മിനി സിവിൽ സ്റ്റേഷന് സ്ഥലം വിട്ടു കിട്ടുന്നതിനുവേണ്ടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുവർഷക്കാലമായി നടത്തിവന്ന നിരന്തര പരിശ്രമ ഫലമായി പോലീസ് ഡിപ്പാർട്ട്മെന്റിന്റെ അതിശക്തമായ എതിർപ്പ് മറികടന്നാണ് മിനി സിവിൽ സ്റ്റേഷന് വേണ്ടി 50 സെന്റ് സ്ഥലം അനുവദിപ്പിക്കുന്നതിന് കഴിഞ്ഞത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments