Latest News
Loading...

വിനായക ചതുർത്ഥി ആഘോഷവും ഉണ്ണിയൂട്ടും



ഇടയാറ്റ് ബാല ഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷവും ഉണ്ണിയൂട്ടും നടന്നു. മേൽശാന്തി തുരുത്തിയിൽ ഇല്ലം കണ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ നടന്നത്.

വിനായക ചതുർത്ഥി ദിനത്തിൽ രാവിലെ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം നടന്നു. കല്ലമ്പള്ളി ഇല്ലം ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. 

 


 അമ്മയുടെ മടിയിൽ ഇരിക്കുന്ന ബാലഭാവത്തിലുള്ള ഗണപതിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അതിനാൽ കുട്ടികൾകൾക്കായി നടത്തുന്ന ഉണ്ണിയൂട്ടിന് ഇവിടെ വലിയ പ്രാധാന്യമാണുള്ളത്. വിനായക ചതുർത്ഥി ദിനത്തിൽ ക്ഷേത്രത്തിൽ നടന്ന ഉണ്ണിയൂട്ടിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ആറ് ' വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കാണ് ഉണ്ണിയൂട്ട് നടത്തുന്നത്.





കസവുമുണ്ടുടുത്ത് അമ്മമാരുടെയും രക്ഷിതാക്കളുടെയും മടിയിലിരുന്ന് കുരുന്നുകൾ ഉണ്ണിയൂട്ടിൽ പങ്കെടുക്കുമ്പോൾ ഭക്തജനങ്ങൾ തൊഴുകൈകളോടെ ബാലഗണപതിയുടെ അനുഗ്രഹം തേടി.  
 ചെമ്പൈസംഗീത സഭയുടെ നേതൃത്വത്തിൽ
പഞ്ചരത്ന കീർത്തനാലാപനവും നടന്നു. പ്രസാദ വിതരണത്തിലും ചടങ്ങുകളിലും നിരവധി ഭക്തർ പങ്കെടുത്തു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments