Latest News
Loading...

കരാറുകാരൻ്റെ കേസിൽ വിട് ജപ്തി ചെയ്യാൻ ഉത്തരവ്




വീട് നിർമ്മാണം പൂർത്തിയാക്കിയതിന് ശേഷം കരാർ തുക നൽകാതിരുന്നതിനെ തുടർന്ന് വീട് ജപ്തി ചെയ്യാൻ ഈരാറ്റുപേട്ട മുൻസിഫ് കൃഷ്ണ പ്രഭൻ ആർ ഉത്തരവിട്ടു. മൂന്നിലവ് ആൾഡൻ ബിൽഡേഴ്സാണ് മുട്ടം ശങ്കരപ്പള്ളി സ്വദേശികളായ തോമസ്, നോവാ തോമസ് എന്നിവർക്കെതിരെ കോടതിയെ സമീപിച്ചത്. 





2022ൽ വീട് നിർമ്മാണത്തിന് കരാറിലേർപ്പെടുകയും 2024 ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തിയാക്കി ഉടമസ്ഥർക്ക് താക്കോൽ കൈമാറിയെങ്കിലും കരാർ പ്രകാരമുള്ള തുക പൂർണ്ണമായി നൽകാൻ ഉടമകൾ വിസമ്മതിക്കുകയായിരുന്നു തുടർന്നായിരുന്നു. ആൾഡൻ ബിൽഡേഴ്സ് കോടതിയെ സമീപിച്ചത് .വാദി ഭാഗത്തിന് വേണ്ടി അഡ്വ. ബിജു ഇളംതുരുത്തിയിൽ, അഡ്വ ബിസ്സിമോൻ ചെമ്പൻകുളം എന്നിവർ ഹാജരായി.



.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments