കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ഫണ്ട് തട്ടിപ്പെത്തിനെത്തിരെ പ്രതിഷേധ പ്രകടനം നടത്തി.അടിയന്തര സഹായം നൽകാത്ത എൻ ഡി എ സർക്കാരുടെ കള്ളക്കണക്കും ഫണ്ട് തട്ടിപ്പും നടത്തുന്ന എൽഡിഎഫ് സർക്കാരും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ ആർ മനോജ് അഭിപ്രായപ്പെട്ടു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് നേതാക്കളായ സതീശ് ചൊള്ളാനി,സാബു എബ്രഹാം,ഷോജി ഗോപി,ബിബിൻ രാജ്,ടോണി തൈപ്പറമ്പിൽ,ആനി ബിജോയി,ലിസ്സികുട്ടി മാത്യു,ബിജോയി എബ്രഹാം,പ്രേംജിത്ത് എർത്തയിൽ , വിജയകുമാർ തിരുവോണം,അർജുൻ സാബു,
മാത്യൂകൂട്ടി കണ്ടത്തിൽപറമ്പിൽ, ലീലാമ്മ ജോസഫ്, കൃഷ്ണജിത്ത് ജിനിൽ,നിബിൻ ജോസ്, മനോജ് വള്ളിച്ചിറ, ജോയി മഠം, ജോസ് പനകചാലിൽ, ബിജോയ് തെക്കേയിൽ, ബിനു അറക്കൽ ,
വിജയൻ ചെത്തിമറ്റം, മാത്യൂ മുഴയിൽ, ലിസി ജോണി, ബോബാച്ചൻ തുടങ്ങിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments