കേന്ദ്ര ഗവൺമെൻ്റിൻ്റെ പുതിയ ഇ.എസ്. എ. വിജ്ഞാപനത്തിലുള്ള ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണ്ണമായി ഒഴിവാക്കി കർഷിക താല്പര്യം സംരക്ഷിക്കണമെന്ന് ഫാ. ജോർജ് വേളൂപ്പറമ്പിൽ ആവശ്യപ്പെട്ടു. കർഷക താല്പര്യം സംരക്ഷിക്കാൻ കേന്ദ്ര ഗവൺമെൻ്റിൽ സമ്മർദ്ദം ചെലുത്താനും ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി യഥാവിധിയുള്ള ജിയോകോഡിനേറ്റ്സ് സമർപ്പിക്കാനും സംസ്ഥാന സർക്കാർ തയ്യാറാകണം.
പ്രകൃതി ദുരന്തങ്ങളുടെ യഥാർത്ഥ കാരണം മറച്ചു വെച്ച് കർഷക ജനതയെ പ്രതിക്കൂട്ടിൽ നിർത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഫാ.വേളൂപ്പറമ്പിൽ ആവശ്യപ്പെട്ടു. ഇ.എസ്.എ വിജ്ഞാപനത്തിനെതി രെയുള്ള ജാഗ്രതാ ദിനാചരണത്തിൻ്റെ ഭാഗമായിട്ടുള്ള കത്തോലിക്കാ കോൺഗ്രസ് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാ. ജോർജ് പോളച്ചിറകുന്നും പുറം. , ജോയി കളപ്പുരക്കൽ, ജോയി ചന്ദ്രൻകുന്നേൽ, പ്രമോദ് കാനാട്ട്, മാത്യു തറപ്പേൽ, ജോസ് ഐമനത്തിൽ,എന്നിവർ സംസാരിച്ചു. പുതിയ മേഖലാ ഭാരവാഹികളായി ജോയി ചന്ദ്രൻ കുന്നേൽ പ്രസിഡൻ്റ്, റോബിൻ അവുസേപ്പറമ്പിൽ വൈ. പ്രസിഡൻ്റ്, പ്രൊഫ. പ്രമോദ് കാനാട്ട് ജനറൽ സെക്രട്ടറി, ജിമ്മി കാനാട്ട് ട്രഷറർ, മാത്യു തറപ്പേൽ, ജോയി മേനാച്ചേരിൽ, സോണി തെക്കേൽ , ജോസഫ് കണ്ടത്തിപ്പറമ്പിൽ, സണ്ണി കൊച്ചുപറമ്പിൻ എക്സി. കമ്മറ്റി അംഗങ്ങൾ , എന്നിവരെ തെരെഞ്ഞെടുത്തു.
.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments