Latest News
Loading...

65 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ഒരാള്‍ പിടിയില്‍.



ഇന്റര്‍‌സ്റ്റേറ്റ് കോണ്‍ട്രാക്ട് കാരേജ് സര്‍വീസില്‍ നിന്ന് 65 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ഒരാള്‍ പിടിയില്‍. എരുമേലി കോട്ടയം പാലാ വഴി ബംഗളൂരുവിലേയ്ക്ക് സര്‍വീസ് നടത്തുന്ന സാനിയ ബസ്സില്‍ കടത്തിക്കൊണ്ടുവന്ന പണവുമായി കട്ടപ്പന സ്വദേശിയായ എരുമേലിയില്‍ താമസിക്കുന്ന വരിശ്ശേരി മനോജ് മണിയെയാണ് ഈരാറ്റുപേട്ട എക്‌സൈസ് പിടികൂടി പാലാ പൊലീസിന് കൈമാറിയത്. എരുമേലി സ്വദേശി  ഷുക്കൂര്‍ എന്ന ആളിന് കൈമാറാനാണ് പണവുമായെത്തിയതെന്ന് ഇയാള്‍ പറഞ്ഞു.



ഓണത്തോടനുബന്ധിച്ച് ലഹരികടത്ത് കണ്ടെത്തുന്നതിന് എക്‌സൈസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിനിടെ തിങ്കള്‍ രാവിലെ 7.30ന്  ഈരാറ്റുപേട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനീഷ് സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളപ്പണം കടത്ത് പിടികൂടിയത്. പാലാ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം ബസ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 42 ലക്ഷം രൂപയുമായി മനോജ് പിടിയിലായത്.  




ബംഗളൂരുവില്‍ ഡോളര്‍ കൈമാറി ലഭിച്ച പണവുമായി എരുമേലിയിലേയ്ക്ക് പോകുംവഴിയാണ് ഇയാള്‍ പാലായില്‍ പിടിയിലായത്. ബസിലെ സീറ്റിനടിയില്‍ ഒളിപ്പിച്ചിരുന്ന നിലയിലായിരുന്ന 23 ലക്ഷം രൂപ പിന്നീട് എരുമേലിയില്‍ പരിശോധനയ്ക്കിടെയാണ് കണ്ടെത്തിയത്. പാലാ പൊലിസ് കേസ് എടുത്തു. ഇന്‍കം ടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ക്കും വിവരം കൈമാറിയിട്ടുണ്ട്.  പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് മൈക്കിള്‍ P O(G) മാരായ ജെസ്റ്റിന്‍ തോമസ്, പ്രസാദ്. പി ആര്‍ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പാര്‍വതി രാജേന്ദ്രന്‍, എക്സൈസ് ഡ്രൈവര്‍ സജി.കെ. ജെ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments