വട്ടവടയിൽ നിന്നുള്ള വിഷരഹിത പച്ചക്കറികളടക്കം ഗുണമേന്മയുള്ള കാർഷിക ,ഭക്ഷ്യവിഭവങ്ങളൊരുക്കി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ സെന്റ് തോമസ് പ്രസ്സിനു സമീപം അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ ഒരുക്കിയ ഓണ വിപണിക്കു തുടക്കമായി. രൂപതാ തല ഉദ്ഘാടനം പാലാ അഗ്രിമയിൽ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ നിർവ്വഹിച്ചു.
ഗ്രാമതലത്തിൽ ഇടവക പളളികളുടെ ആഭിമുഖ്യത്തിൽ അറുപത് കേന്ദ്രങ്ങളിൽ സ്വാശ്രയ സംഘങ്ങൾ, കർഷക ദളങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ രൂപതയിലുടനീളം ഓണ വിപണികൾ നടത്തപ്പെടും.
ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.ജോസഫ് താഴത്തുവരിക്കയിൽ , ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, കമ്മറ്റിയംഗങ്ങളായ പി.ജെ തോമസ് പുണർതാംകുന്നേൽ, രാജു മാത്യു പറഞ്ഞാട്ട്, പി.ആർ. ഒ. ഡാന്റീസ് കൂനാനിക്കൽ ,
സിബി കണിയാംപടി, പി.വി.ജോർജ് പുരയിടം, ജോയി വട്ടക്കുന്നേൽ, ജോബി ജോസ് , ജസ്റ്റിൻ ജോസഫ് ,അനു റജി, ജയ്സി മാത്യു, ആലീസ് ജോർജ് , അമൽ ഷാജി, റോണി മോൻ റോയി, ജോയി പുളിയ്ക്കകുന്നേൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ







0 Comments