കാണക്കാരി ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ എം.സി റോഡ് സൈഡിൽ മാലിന്യം തളളി. വണ്ടി നാട്ടുകാരും ഹരിത കർമ്മ സേനാംഗങ്ങളായ വിജിനി, സുജാത, മിനി എന്നിവർ തടഞ്ഞു. സംഭവസ്ഥലത്ത് തളളിയ മാലിന്യം മുഴുവൻ തിരികെ ലോറിയിൽ കയറ്റി നിർമ്മാർജ്ജനം ചെയ്യ്പിച്ചു. കാണക്കാരി ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരൻ, വൈസ് പ്രസിഡൻ്റ് ബിജു പഴയ പുരയ്ക്കൽ ,സെക്രട്ടറി 'എം എസ് ഷൈനി ,അസി. സെക്രട്ടറി പ്രിൻസ് ജോർജ്ജ് എന്നിവർ അറിയിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, വൈസ് പ്രസിഡൻ്റ് ബിജു പഴയ പുരയ്ക്കൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലൗലി മോൾ വർഗ്ഗീസ്, കാണക്കാരി എഫ് എച്ച് സി ഡോ.മെർലിൻ ആൻ ജോർജ്ജ് അസി. സെക്രട്ടറി പ്രിൻസ് ജോർജ്ജ്, എച്ച് ഷിജു വി കുര്യൻ,ഗ്രാമ പഞ്ചയത്തംഗങ്ങളായ തമ്പി ജോസഫ്, അനിത ജയമോഹൻ,ബെറ്റ്സി മോൾ ജോഷി , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ അരുൺ എം നായർ, തുളസി എം , അജി ജോസഫ് എന്നിവർ സ്ഥലത്തെത്തിയിരുന്നു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments