Latest News
Loading...

തിടനാട് G.V.H.S.S ൽ സ്വാതന്ത്ര്യദിനാഘോഷം





സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ് സ്കൗട്ട്സ് ആൻഡ് ഗൈഡ്, റെഡ് ക്രോസ് തുടങ്ങിയവയുടെ നേതൃത്വത്തിൽ. വിപുലമായ പരിപാടികളോടെ തിടനാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 9 മണിക്ക് ഹെഡ് മിസ്ട്രസ് ഇൻ ചാർജ് ജിൻസി ജോസഫ് ദേശീയ പതാക ഉയർത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. ദേശഭക്തിഗാനങ്ങൾക്ക് വിദ്യാർത്ഥികൾ നൽകിയ നൃത്താവിഷ്കാരം ചടങ്ങിന് മികവേകി. 




ജയലക്ഷ്മി ടീച്ചർ സംവിധാനം ചെയ്ത് നാലാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കിറ്റ് ഏറെ ശ്രദ്ധേയമായി. സ്വാതന്ത്ര്യ സമര സേനാനികളുടെയും ഭാരതാംബയുടെയും വേഷം ധരിച്ചെത്തിയ കുട്ടികൾ ചടങ്ങിനെ കൂടുതൽ ആകർഷകമാക്കി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടികളിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു .




ഗൈഡിങ്ങ് ഡിസ്ട്രിക്റ്റ് കമ്മിഷ്ണർ ഓമന ടീച്ചർ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. അധ്യാപകരായ കെ.പി ഉഷ, ഡോ. സിന്ധു, ഡോ വിശ്വലക്ഷ്മി, അനൂപ് പി ആർ,റോബിൻ അഗസ്റ്റിൻ,ഷൈല കെ ഹമീദ്, സോണിയ,ഗിരിജ,ജ്യോതിലക്ഷ്മി
പിടിഎ അംഗങ്ങളായ അതീന്ദ്രൻ യു , ശ്രീകാന്ത് എം.എസ്, നിബു സെബാസ്റ്റ്യൻ, സജിനി സതിഷ്,'ആശ ഷെൽജി, കൃഷ്ണ, സജയൻ,മഹേഷ് എ.വി,തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments