തീക്കോയി ടൗണിന്റെ വിവിധ ഭാഗങ്ങളിൽ മോഷണവും മോഷണശ്രമവും. രണ്ടു കടകളിലും രണ്ട് മെഡിക്കൽ സ്റ്റോറുകളിലും ആണ് മോഷ്ടാവ് കയറിയത്. ജൻ ഔഷധി, മുല്ലൂരാകം സ്റ്റോഴ്സ്, റിലാക്സ് ബേക്കറി, തീക്കോയി സഹകരണ ബാങ്കിൻറെ ഉടമസ്ഥതയിലുള്ള നീതി മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. തീക്കോയി ടൗണിലുള്ള ജൻ ഔഷധി സ്റ്റോറിൽ നിന്നും 30,000ത്തോളം രൂപ നഷ്ടപ്പെട്ടതാണ് പ്രാഥമിക വിവരം.
വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു മോഷണം. മുഖംമൂടിയും കൈയുറയും തരിച്ചെത്തിയ മോഷ്ടാവാണ് കടകളിൽ കയറിയത്. നീതി മെഡിക്കൽ സ്റ്റോറിന്റെ സിസിടിവി ക്യാമറയിൽ മോഷ്ടാവ് കയറുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. നീതി സ്റ്റോറിൽ നിന്നോ മറ്റോ കടകളിൽ നിന്നോ കാര്യമായി മോഷണം പോയില്ല.
ജൻ ഔഷധി സ്റ്റോറിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. മുഖം ചുറ്റി തുണി ധരിച്ചതിനാൽ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി അന്വേഷണം ആരംഭിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments