Latest News
Loading...

അതിജീവനം പാരിസ്ഥിതിക സംരക്ഷണത്തിലൂടി മാത്രം. ഡോ വിനു ജെ ജോർജ്.



 പ്രകൃതിയിൽ മനുഷ്യൻ്റെ അതിജീവനം പാരിസ്ഥിതിക സംരക്ഷണത്തിലൂട മാത്രമെ സാധ്യമാകുവെന്ന് പ്രമുഖ പരിസ്ഥതി സംരക്ഷകപ്രവർത്തകനും മാന്നാനം കെ.ഇ കോളേജിലെ അദ്ധ്യാപകനുമായ ഡോ വിനു ജെ ജോർജ് പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രം ഉണ്ടാവേണ്ട ചിന്തയല്ല പ്രകൃതി സംരക്ഷണമെന്നും അദ്ദേഹം പറഞ്ഞു. 




അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് പൊളിറ്റിക്സ്സ് വിഭാഗം കോളേജിൻ്റെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രകൃതി - മനുഷ്യ സമന്വയം. ദുരന്തങ്ങളും സംരക്ഷണവും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം സംഘടിപ്പിച്ചത്. കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ പൊളിറ്റിക്ക്സ് വിഭാഗം മേധാവി ഡോ തോമസ് മാത്യു പുളിക്കൽ പൊളിറ്റിക്സ് വിഭാഗം അധ്യാപകൻ സിറിൾ സൈമൺ തുടങ്ങിയവർ സംസാരിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments