പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ സ്കൂൾ ലീഡർമാരുടെ തെരഞ്ഞെടുപ്പ് തികച്ചും വ്യത്യസ്തപരമായി നടന്നു. ജനകീയ തെരഞ്ഞെടുപ്പ് എങ്ങനെയാണ് നടക്കുന്നതെന്ന ബോധ്യം കുട്ടികളിൽ ഉളവാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ കുട്ടികൾ അത്യുൽസാഹത്തോടെ പങ്കെടുത്തു .
നാമനിർദ്ദേപത്രികാ സമർപ്പണം , പരിശോധന , പിൻവലിക്കൽ പ്രചരണം , വോട്ടെടുപ്പ് , വോട്ടെണ്ണൽ , റിസൾട്ട് പ്രഖ്യാപനം സത്യപ്രതിജ്ഞ തുടങ്ങി തെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയ സ്കൂൾ ലീഡേഴ്സ് തെരഞ്ഞെടുപ്പിൽ കുട്ടികൾ ആവേശത്തോടെയും കൗതുകത്തോടെയും പങ്കെടുത്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനിമാത്യു , അധ്യാപകരായ ജോബിൻ ജോസഫ് , ലിബിന ജോസഫ് മറ്റ് അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments