Latest News
Loading...

തിടനാട് രക്ഷാഭവൻ റോഡിൽ അപകടം തുടർക്കഥയാകുന്നു


തിടനാട് രക്ഷാഭവൻ റോഡിൽ വെട്ടികുളം എംഇഎസ് കോളേജിനു സമീപം ഞായറാഴ്ച്ച വൈകിട്ട് വൈകിട്ട് ഉണ്ടായ അപകടത്തിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ തോട്ടിൽ വീണു. തിടനാട് സ്വദേശി ജോസിന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയും   കാർ താഴേക്ക് പതിക്കാത്തതുകൊണ്ട് വലിയ ഒരു അപകടം ഒഴിവാക്കുകയും ചെയ്തു




കഴിഞ്ഞവർഷവും ഓട്ടോറിക്ഷ തോട്ടിൽ തോട്ടിൽ വീണു രണ്ടുപേർ മരിച്ചിരുന്നു. സ്കൂൾ കോളേജ് ബസ്സുകളും നൂറുകണക്കിന് വാഹനങ്ങളും നിരന്തരം ഈ റോട്ടിൽ കൂടി സഞ്ചരിക്കുന്നതാണ്. 20 അടി താഴ്ചയുള്ള തോടിന് ക്രാഷ് ബാറിയർ പിടിപ്പിക്കണമെന്ന്അധികാരികൾക്ക് പരാതി കൊടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു നടപടിയും ഇല്ല. 



എത്രയും വേഗം ക്രാഷ് ബാരിയർ പിടിപ്പിക്കണമെന്ന് വെട്ടികുളം റോഡ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. റെജി കരോട്ട് പുള്ളോലിൽ, വിൽസൺ പൊട്ടനാനി, സേവ്യർ തെക്കഞ്ചേരി, ഷിൻ്റോ അറക്കപ്പറമ്പ്, റെജി ചെറുവള്ളി ,സജി കൈയാണിയിൽ ശ്രീകുമാർഎന്നിവർ പ്രസംഗിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments