പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ SPC യൂണിറ്റിൻ്റെ നേതൃത്വത്തിൽ, ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി, പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സുകൾ സ്ഥാപിച്ചു. പരിസ്ഥിതി പ്രവർത്തകനും മീനച്ചിൽ നദീസംരക്ഷണ സമിതി സെക്രട്ടറിയുമായ ശ്രീ. എബി ഇമ്മാനുവേൽ പൂണ്ടിക്കുളം പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, SPC ഓഫീസർമാരായ ടോണി തോമസ് പുതിയാപറമ്പിൽ, മെറീന എബ്രാഹം, ഡ്രിൽ ഇൻസ്ട്രക്ടർ സനീഷ് കെ.ബി. എന്നിവർ നേതൃത്വം നൽകി.
ക്ലാസ് അധ്യാപകരുടെയും ലീഡർമാരുടെയും നേതൃത്വത്തിൽ, എല്ലാ ക്ലാസ് മുറികളിലുമുള്ള ബോക്സുകളിൽ ഉപയോഗശൂന്യമായ പേനകൾ കുട്ടികൾ നിക്ഷേപിക്കും. സ്കൂളിൻ്റെ രണ്ട് ബിൽഡിംഗുകളിലും സ്ഥാപിച്ചിരിക്കുന്ന വലിയ ബോക്സുകളിലേക്ക് നിശ്ചിത ഇടവേളകളിൽ ഈ വേസ്റ്റ് പേനകൾ മാറ്റും. തുടർന്ന് ഹരിതകർമ്മസേനക്ക് കൈമാറും
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments