പാല മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. 9.00 മണിക്ക് സ്കൂൾ എച്ച് എം ശ്രീകല കെ ദേശീയ പതാക ഉയർത്തി . ബൈജു കൊല്ലം പറമ്പിൽ ( പാലാ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) അധ്യക്ഷത വഹിക്കുകയും വാർഡ് കൗൺസിലർ ബിജി ജോജോ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
സ്കൂൾ എച്ച് എം. ശ്രീകല. കെ സ്വാഗതം ആശംസിക്കുകയും അധ്യാപകരായ കെ ടി സുനിൽ, ബോബി ജോസഫ്, ലിറ്റി ജോസഫ് എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു. കാനറ ബാങ്ക് പാലാ ബ്രാഞ്ച് ഓഫീസർ . ജ്യോതി
' വിദ്യാകിരണം' സ്കോളർഷിപ്പ് വിദ്യാർത്ഥികൾക്ക് ഈ അവസരത്തിൽ വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ നടന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments