ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം കാതലായ മാറ്റങ്ങൾ കൈവരിച്ച കാലഘട്ടമാണിതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. നെൽസൺ ഡാൻ്റെ മെമ്മോറിയൽ അഖില കേരള കെമിസ്ട്രി ക്വിസ് മൽസരവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിയാനുള്ള ആഗ്രഹമാണ് ശാസ്ത്രത്തിൻ്റെ ഉറവിടമെന്നും റോഷി പറഞ്ഞു.
മീനച്ചിൽ താലൂക്ക് ഹയർ സെക്കൻഡറി ടീച്ചേഴ്സ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയും കോട്ടയം ജില്ല ഹയർസെക്കൻഡറി കെമിസ്ട്രി ടീച്ചേഴ്സ് അസോസിയേഷനും സംയുക്തമായാണ് നെൽസൺ ഡാന്റെ മെമ്മോറിയൽ അഖിലകേരള കെമിസ്ട്രി ക്വിസ് മത്സരവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചത്. മനുഷ്യജീവിതത്തിൽ കെമിസ്ട്രിയ്ക്ക് ഒഴിവാക്കാൻ കഴിയാത്ത പ്രാധാന്യമാണുള്ളതെനും മന്ത്രി സൂചിപ്പിച്ചു ഉന്നത വിദ്യാഭ്യാസരംഗത്തും കേരളം കാതലായ മാറ്റങ്ങൾ കൈവരിച്ചു. വിവിധ കോഴ്സുകൾ ആരംഭിക്കാനും കഴിഞ്ഞു.
അധ്യാപകനായിരുന്ന നെൽസൺ ഡാൻ്റെ സാമൂഹികപ്രതിബന്ധതയോടെ കുട്ടികൾക്ക് വഴികാട്ടിയായിരുന്നുവെന്നും റോഷി അഗസ്റ്റിൻ അനുസ്മരിച്ചു. പാലാ സെന്റ് വിൻസെന്റ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മീനച്ചിൽ താലൂക്ക് ഹയർസെക്കൻഡറി ടീച്ചേഴ്സ് സൊസൈറ്റി പ്രസിഡന്റ് തോമസ്കുട്ടി എബ്രഹാം അധ്യക്ഷത വഹിച്ചു. പ്രൊഫ.ഡോ.സണ്ണി കുര്യാക്കോസ് സെമിനാർ നയിച്ചു. ജോബി സെബാസ്റ്റ്യൻ, ജെയിംസ് പി ജേക്കബ്, പ്രൊഫ. ജോജി അലക്സ്, പ്രഭാഷ് എസ് കുമാർ, ബൈബി തോമസ് , ബൈജു ജേക്കബ് എന്നിവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments