പാലാ : മീനച്ചിൽ താലൂക്ക് ഹയർ സെക്കൻഡറി ടീച്ചേഴ്സ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയും കോട്ടയം ജില്ല ഹയർസെക്കൻഡറി കെമിസ്ട്രി ടീച്ചേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഒന്നാമത് നെൽസൺ ഡാന്റെ മെമ്മോറിയൽ അഖിലകേരള കെമിസ്ട്രി ക്വിസ് മത്സരവും അനുസ്മരണ സമ്മേളനവും ആഗസ്റ്റ് 24 ശനിയാഴ്ച രാവിലെ 9 മുതൽ പാലാ സെന്റ് വിൻസെന്റ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു.
രാവിലെ 10.30 ന് ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മീനച്ചിൽ താലൂക്ക് ഹയർസെക്കൻഡറി ടീച്ചേഴ്സ് സൊസൈറ്റി പ്രസിഡന്റ് ശ്രീ. തോമസ്കുട്ടി എബ്രഹാം അധ്യക്ഷത വഹിക്കും. നെൽസൺ ഡാന്റെ മെമ്മോറിയൽ ഫൗണ്ടേഷൻ ഉദ്ഘാടനം ശ്രീ. മാണി സി കാപ്പൻ എംഎൽഎ നിർവഹിക്കും. പ്രൊഫ.ഡോ.സണ്ണി കുര്യാക്കോസ് സെമിനാർ നയിക്കും.ശ്രീ.ജോബി സെബാസ്റ്റ്യൻ, ശ്രീ. ജെയിംസ് പി ജേക്കബ്, റവ. ഫാ. ജെയിംസ് നരിതൂക്കിൽ CMI, പ്രൊഫ. ജോജി അലക്സ്, ശ്രീ. പ്രഭാഷ് എസ് കുമാർ, ശ്രീ. ബൈബി തോമസ് എന്നിവർ പ്രസംഗിക്കും
ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും.പാലാ രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോർജ് പുല്ലുകാലായിൽ മുഖ്യപ്രഭാഷണം നടത്തും. ശ്രീ. ബൈജു ജേക്കബ്, ശ്രീ. രാജേഷ് സോമൻ, ശ്രീമതി ആലീസ് എബ്രഹാം, ഡോ. അജയകുമാർ ജി, ശ്രീ,ഷിബു തോമസ്, ശ്രീ. സജി മാർക്കസ് എന്നിവർ പ്രസംഗിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments