Latest News
Loading...

നെൽസൺ ഡാന്റെ അനുസ്മരണവും രക്തദാന ക്യാമ്പും




മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായിരുന്ന പരേതനായ നെൽസൺ ഡാന്റെ സാറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും  ഹയർ സെക്കന്ററി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. 




സ്കൂൾ മാനേജർ റവ. ഫാ. മാത്യു കാവനാടിമലയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം, മാണി സി. കാപ്പൻ MLA ഉദ്ഘാടനം ചെയ്തു. പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ അനുസ്മരണസന്ദേശം നൽകി. 



മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചാർലി ഐസക്ക്, വാർഡ് മെമ്പർന്മാരായ ശ്രീമതി. മായ അലക്സ്, ശ്രീ. P.L ജോസഫ്, പ്രിൻസിപ്പൽ ശ്രീ. ബിനോയി ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, PTA പ്രസിഡന്റ് ശ്രീ. റോബിൻ എഫ്രേം, NSS പ്രോഗ്രാം ഓഫീസർ ഫാ. എബിച്ചൻ റ്റി.പി , പാലാ ബ്ലഡ് ഫോറം കൺവീനർ ശ്രീ. ഷിബു തെക്കേമറ്റം തുടങ്ങിയവർ സംസാരിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments