Latest News
Loading...

മുതുകോരമലയിലെ ടൂറിസം സാധ്യതകൾ ഗവൺമെന്റിന്റെ മുന്നിൽ കൊണ്ടുവരുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ . എംഎൽഎ



 മുതുകോര മലയിലെ ടൂറിസം വികസനത്തെക്കുറിച്ച് മുതുകോരമല സന്ദർശിച്ച് സാധ്യതകൾ പരിശോധിക്കുമെന്ന് പൂഞ്ഞാർ എം.എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. മഴ കുറഞ്ഞാൽ ഉടൻ മുതുകോരമല സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു...കേരള കോൺഗ്രസ് (എം) പൂഞ്ഞാർ തെക്കേക്കര മണ്ഡലം നേതൃസംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.





പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുര അദ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ.സാജൻകുന്നത്ത് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി അംഗം ജാൻസ് വയലിക്കുന്നേൽ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം, മണ്ഡലം ഇൻ ചാർജ് സണ്ണി വാവലാങ്കൽ,മണ്ഡലം ഓഫീസ് ചാർജ്ജ് സെക്രട്ടറി റോയ് വിളക്കുന്നേൽ ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഷാജി ,



സാബു പൂണ്ടികുളം,ജോസ് കോലോത്ത്,ജോസ് വടകര,ബെന്നി കുളത്തിനാൽ,ജെയിംസ് മാറാമറ്റം,മാത്തച്ചൻ കോക്കാട്ട്,ജോസ് കുന്നത്ത്,സണ്ണി മടിക്യാങ്ങൾ,ജോണി മുണ്ടാട്ട്,ജോണി തടത്തിൽ,സിബി വരവുകാലായിൽ,വക്കച്ചൻ തട്ടാം പറമ്പിൽ,ജോബി പടന്ന മാക്കൽ,ജോർജുകുട്ടി കുഴിവേലിപ്പറമ്പിൽ,ജോമി മുളങ്ങാശ്ശേരി,വിൻസന്റെ കളപ്പുരയിൽ,ജോർജുകുട്ടി കുറ്റ്യാനി എന്നിവർ സംസാരിച്ചു...

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments