കിടങ്ങൂർ: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വള്ളത്ത് വീട്ടിൽ മോഹിത്ത് കൃഷ്ണ (42), വടയാർ മഞ്ഞക്കണ്ടത്തിൽ വീട്ടിൽ അൻസാരി എം.ബി (36) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കിടങ്ങൂർ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കഴിഞ്ഞദിവസം സ്വർണ്ണം ആണെന്ന വ്യാജേനെ മുക്കുപണ്ടമായ മാല പണയം വെച്ച് 60,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
ഇതിന് മോഹിത് കൃഷ്ണയ്ക്ക് ഇയാളുടെ സുഹൃത്ത് വ്യാജമായി ആധാർ കാർഡ് നിർമ്മിച്ചു നൽകുകയും ചെയ്തു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ശേഷം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ ഇവരെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു.
കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ മഹേഷ് കെ.കെ, എസ്.ഐ കുര്യൻ മാത്യു, എ.എസ്.ഐ മാറിയാമ്മ, സി.പി.ഓ മാരായ ജോമി.കെ.വർഗീസ്, അരുൺകുമാർ പി.സി, ശരത് കൃഷ്ണൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മോഹിത്ത് കൃഷ്ണയ്ക്കും അൻസാരിക്കും ഈരാറ്റുപേട്ട സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാണ്ട് ചെയ്തു. മറ്റു പ്രതിക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments