Latest News
Loading...

മൊബൈൽ ഉപഭോക്താക്കളെ കമ്പനികൾ കബളിപ്പിക്കുന്നു




മൂന്നിലവ് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഇരുമാപ്രയിലും പരിസരപ്രദേശങ്ങളിലും മൊബെലുകൾക്ക് റെയിഞ്ച് ഇല്ലാത്തത് ജനങ്ങൾക്ക് ദുരിതമാകുന്നു. 
 കാലവസ്ഥ മാറിയതോടെയാണ് ഈ പ്രദേശങ്ങളിൽ മൊബൈൽ ഫോണുകൾ പ്രവർത്തിക്കാത്തത് എന്ന് ഉപഭോക്താകളുടെ പരാതി ഉയരുന്നത്.




മൊബൈൽ കമ്പനികളെ ബന്ധപെട്ട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഇല്ലന്നും ഉപഭോക്തക്കൾ പറയുന്നു. 8 മാസങ്ങൾക്ക് മുൻപ് വാർഡിൽ ഒരു BSNL ടവർ 
സ്ഥാപിച്ചുവെങ്കിലും നാളിത് വരെ പ്രവർത്തനം ആരംഭിചിട്ടില്ല. ആശുപത്രിയിലെ അത്യാവശ്യത്തിന് വണ്ടി വിളിക്കാൻ പോലും സാധിക്കില്ലെന്ന് നാട്ടുകാർ പറയുന്നു. 



നേരത്തെ കുഴപ്പം ഇല്ലാതെ പ്രവർത്തിച്ച് കൊണ്ട് ഇരുന്നതാണ് പിന്നെ ഇപ്പോൾ എന്താണ് കിട്ടാത്തത് എന്നും ചോദ്യം ഉണ്ട്. പെൻഷൻ മസ്റ്ററിങ് ചെയ്യുന്നതിനും മറ്റ് ഓൺലൈൻ സംവിധനങ്ങൾക്കും റേഞ്ച് അത്യാവശ്യം ആണ് എന്നാൽ ഇത് ലഭിക്കുന്നില്ല. പണി പൂർത്തീകരിച്ച BSNL ടവർ ഉടൻ പ്രവർത്തിപ്പിച്ചു റേഞ്ച് ലഭ്യമാക്കണം. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments