എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ അധ്യയന വർഷം അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ റാങ്കുകൾ നേടിയവരെയും, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും കൂടാതെ അക്കാദമിക്, നോൺ അക്കാദമിക് രംഗങ്ങളിൽ പ്രശസ്ത നേട്ടങ്ങൾ കൈവരിച്ചവരെയും എംഎൽഎ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
വയനാട് ദുരന്തത്തിൽ രക്ഷാദൗത്യത്തിൽ പങ്കെടുക്കുകയും, 30ലധികം മൃതദേഹങ്ങൾ കണ്ടെടുത്തത് ഉൾപ്പെടെ ഒട്ടേറെ സ്തുത്യർഹമായ രക്ഷാപ്രവർത്തന സേവനങ്ങൾ നിർവഹിച്ച ഈരാറ്റുപേട്ട നന്മക്കൂട്ടം, ടീം എമർജൻസി എന്നീ റസ്ക്യൂ ടീം അംഗങ്ങളെയും ആദരിച്ചു. അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടന്ന സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫ്യൂച്ചർ സ്റ്റാർ പ്രൊജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ് അധ്യക്ഷത വഹിച്ചു.
കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. പൂഞ്ഞാർ ജോബ്സ് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ബിനോയ് സി ജോർജ്, സെന്റ് ജോർജ് കോളേജ് അരുവിത്തുറ പ്രിൻസിപ്പൽ പ്രൊഫ ഡോ. സിബി ജോസഫ്, അരുവിത്തുറ സെൻ്റ് ജോർജ് കോളജ് ബർസാർ ആൻഡ് കോഴ്സ് കോർഡിനേറ്റർ റവ. ഫാ. ബിജു കുന്നക്കാട്ട്, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗീത നോബിൾ, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ ദാസ് കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജോയ് ജോസ്, തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന ജോർജ്, ഫ്യൂച്ചർ സ്റ്റാർ പ്രൊജക്ട് സെക്രട്ടറി സുജ എം ജി
പ്രോഗ്രാം കോർഡിനേറ്റർ പി.എ ഇബ്രാഹിം കുട്ടി , എലിസബത്ത് തോമസ് ഐക്കര,അഷറഫ് കുട്ടി, ഡോമിനിക് കല്ലാടൻ, അബ്ദുൽ ഗഫൂർ, മാർട്ടിൻ ജെയിംസ്, പി.പി.എം നൗഷാദ് , നോബി ഡോമിനിക്,ട്രെസ്സ ജോയ് ,ഹലീൽ ,നിയാസ് എം.എച്ച് എന്നിവർ പ്രസംഗിച്ചു,
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments