Latest News
Loading...

കാവുംകണ്ടം ശാഖയിൽ കുഞ്ഞേട്ടൻ അനുസ്മരണം നടത്തി.




 ചെറുപുഷ്പ മിഷൻ ലീഗ് കാവുകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻ ലീഗ് സ്ഥാപക നേതാവായ കുഞ്ഞേട്ടൻ അനുസ്മരണം നടത്തി. കാവുംകണ്ടം പാരീഷ് ഹാളിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ നികിതാ ജിൻസ് മാതാളിപ്പാറയിൽ അധ്യക്ഷത വഹിച്ചു. ഫാസ് കറിയ വേകത്താനം അനുഗ്രഹം പ്രഭാഷണം നടത്തി. ജോജോ പടിഞ്ഞാറയിൽ മുഖ്യപ്രഭാഷണം നടത്തി. 



കുഞ്ഞേട്ടൻ്റെ വേഷം അനുകരിച്ച് സന്ദേശം നൽകിക്കൊണ്ട് റോഹൻ മാത്യു തോട്ടാക്കുന്നേൽ കുഞ്ഞേട്ടൻ അനുസ്മരണ സമ്മേളനം വേറിട്ടതാക്കി. ഇതോടനുബന്ധിച്ച് അല്മായ ദിനം സംഘടിപ്പിച്ചു. വിശ്വാസ പരിശീലരംഗത്ത് സ്തുത്യർഹമായ സേവനം ചെയ്ത ജോസ് ആമിക്കാട്ടിനു അല്മായ പുരസ്കാരം നൽകി ആദരിച്ചു.. 




നാലും അതിൽ കൂടുതൽ മക്കളുള്ള കുടുംബത്തിന് "അനുഗ്രഹീത കുടുംബത്തിനുള്ള" പുരസ്കാരം തോമസ് പാതിരിയിൽ കുടുംബത്തിന് സമ്മാനിച്ചു. ഗ്രീൻ ഹൗസിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിൽ, ഡെന്നി ജോർജ് കൂനാനിക്കൽ, അജിമോൾ സേവ്യർ പള്ളിക്കുന്നേൽ,സൗമ്യാ ജസ്റ്റിൻ മനപ്പുറത്ത്, റിസ്സി ജോൺ ഞള്ളായിൽ, സാന്ദ്ര കൊല്ലപ്പള്ളിൽ, അലൻ തോമസ് കരിഞ്ഞാങ്കൽ, ആൻ മരിയ ബിൻ്റോ കണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments