Latest News
Loading...

കുടക്കച്ചിറയിൽ നിരാഹാര സത്യാഗ്രഹം



 നാട്ടിൽ പ്രവർത്തിക്കുന്ന മൂന്നു പാറമടകൾ പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ട് പാലാ കരൂർ പഞ്ചായത്തിലെ കുടക്കച്ചിറയിൽ സ്വാതന്ത്ര്യ ദിനത്തിൽ നിരാഹാര സത്യാഗ്രഹം നടത്തി.  മാണി സി കാപ്പൻ എംഎൽഎ,കെ ഫ്രാൻസിസ് ജോർജ് എംപി,ജോസ് കെ മാണി എംപി, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റാണി ജോസ്,കരൂർ പഞ്ചായത്ത് മെമ്പർ സാജു വേട്ടത്താട്ട്,പ്രഫ .ലോപ്പസ് മാത്യു, മോൻ സ് ജോസഫ്എംഎൽഎ തുടങ്ങിയവർ സമരവേദിയിൽ എത്തി ഐക്യ ദാർഡ്യം പ്രകടിപ്പിച്ചു.

കുടക്കച്ചിറ സെൻ്റ് ജോസഫ് പള്ളി വികാരി ഫാ.തോമസ് മഠത്തിപ്പറമ്പിൽ, സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.പാറമട വിരുദ്ധ സംയുക്ത സമര സമിതി കൺവീനർ ഡോ.ജോർജ് ജോസഫ് പരുവനാടി,പരിസ്ഥിതി പ്രവർത്തക നിത നിരാകൃത. മാത്യു ജോസഫ് വാഴകാട്ട് 
 ജോസ് ജോസഫ് പാലാതൊടുകയിൽ
ഡെന്നീസ് സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.




കലാമുകുളം വ്യൂ പോയിൻ്റിനു താഴെയും സെൻ്റ് തോമസ് മൗണ്ടിന്നു താഴെയും കൂവയ്ക്കൽ മലയടിവാരത്തിലും, കോടിക്കണക്കിനു വർഷങ്ങളായി രൂപപ്പെട്ട പാറ ,നിയമ വിരുദ്ധമായി സ്വകാര്യ വ്യക്തികൾ ഖനനം ചെയ്യുന്നതിന് പഞ്ചായത്ത് അനുമതി കൊടുത്തിരിക്കുകയാണ് എന്നാണ് സമരസമിതിക്കാർ പറയുന്നത് .
2023 ജൂൺ 17 ന് പഞ്ചായത്ത് പടിക്കൽ സർവ്വകക്ഷി പ്രതിഷേധയോഗം ചേരുകയും നാടിൻ്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നതാണ്. ജനരോഷം ശമിപ്പിക്കുവാൻ സബ് കമ്മിറ്റിയെ നിയോഗിച്ചു പഠനം നടത്തുവാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.

 മാത്രവുമല്ല പാറ ഖനനം പൂർവ്വാധികം ഗുരുതരമാവുകയാണുണ്ടായത്. ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും ജനപ്രതിനിധികൾക്കും ഖനന വിരുദ്ധ ആക്ഷൻ കൗൺസിലിൻ്റെ പേരിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ നാളിതുവരെ പരിഹാരമുണ്ടായിട്ടില്ല. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ട്രിപ്പിൾ ഐ.റ്റി, പറയാനി സർക്കാർസ്കൂൾ, സെൻ്റ് ജോസഫ്സ് എൽ.പി.സ്കൂൾ , ഹൈസ്കൂൾ , കുടക്കച്ചിറ പള്ളി, കൂവയ്ക്കൽ ക്ഷേത്രം എന്നീ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്  



കരൂർ പഞ്ചായത്തുതന്നെ നാലു വർഷം മുമ്പു നടത്തിയ പരിസ്ഥിതിപഠനറിപ്പോർട്ടിൽ 1, 2 വാർഡുകളുടെ മലയോരം പരിസ്ഥിതി ലോലമാണെന്നും അപകടസാധ്യതയുണ്ടെന്നും റിപ്പോർട്ട് പ്രസിദ്ധികരിച്ചത് ആളുകൾക്ക് ലഭ്യമാക്കിയതാണ്. അവർതന്നെ അതിന് വിരുദ്ധമായി ഖനനാനുമതി കൊടുക്കുന്നത് ജനങ്ങളോടുള്ള വെല്ലൂ വിളിയാണ്. പ്രകൃതി ദുരന്തങ്ങളിൽ ജനങ്ങൾക്ക് രക്ഷകരാകേണ്ട പഞ്ചായത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ഗതികേടിലാണിന്ന്. മനുഷ്യ നിർമ്മിത ദുരന്തങ്ങൾക്കെതിരെ , അനധികൃത ക്വാറികൾക്കെതിരെ കുടക്കച്ചിറ വലവൂർ പ്രദേശത്തെ ജനങ്ങൾ പ്രതിഷേധ നിരാഹാര സമരത്തിൽ പങ്കുചേർന്നു.

 , കരൂർ പഞ്ചായത്ത് പാറമടവിരുദ്ധ പരിസ്ഥിതി സംയുക്ത ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ , ഏകദിന , നിരാഹാര പ്രാർത്ഥനാ യജ്ഞം നടന്നു കുടക്കച്ചിറ ഗ്രാമ കേന്ദ്രമായ വലിയ പള്ളിത്താഴത്തുള്ള സാംസ്കാരിക കേന്ദ്രത്തിൽ രാവിലെ 9.00 മണിക്ക് ആരംഭിച്ച സർവ്വകക്ഷി നിരാഹാര പ്രാർഥനാ യജ്ഞം വൈകുന്നേരം നാലിന് അവസാനിച്ചു . .വിവിധ രാഷ്ട്രീയ പാർട്ടികളെയും സാംസ്കാരിക, സഹകരണ, സാഹിത്യ,കലാ സംഘടനകളെയും പ്രതിനിധീകരിച്ച് നേതാക്കൾ ഉപവാസ സമരത്തിന് വിജയാശംസകൾ നേർന്നു സംസാരിച്ചു. കുടക്കച്ചിറയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അതിജീവന സമരമായിരുന്നു .

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments