മൂന്നിലവ് കൃഷി ഭവന്റെ 2024-2025 ലെ മികച്ച എസ്. സി /എസ്. ടി കർഷകനുള്ള അവാർഡിന് ഇരുമാപ്ര സ്വദേശിയായ റ്റി.എസ്.സാമുവൽ തേരളശ്ശേരിൽ അർഹനായി.വിവിധയിനം മീനുകൾ വിവിധയിനം കോഴികൾ വിവിധയിനം പച്ചക്കറിതൈകൾ എന്നിവ ഇദ്ദേഹത്തിൻ്റെ കൃഷിയിടത്തിൽ ഉണ്ട്. റെയിൽവേ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ്. 2018 ആണ് ജോലിയിൽ നിന്നും വിരമിച്ചത്
തന്റെ റിട്ടയർമെന്റ് ജീവിതം കൂടുതൽ ആനന്ദപ്രദമാക്കുകയാണ് കൃഷിയിലൂടെ മണ്ണിനെ സ്നേഹിക്കുന്ന ഈ കർഷകൻ.
ജൈവകൃഷിയാണ് അവലംബിച്ചിരിക്കുന്നത്. റിട്ടയർമെന്റ് ആയവരോടും ജോലി ചെയ്യുന്നവരോടും സാമുവലിന് പറയാനുള്ളത് ഒന്നു മാത്രം. ശാസ്ത്രീയമായീ കൃഷി ചെയ്യാൻ സമയം കണ്ടെത്തണം.മനസിനും ശരീരത്തിനും ഒരുപോലെ ഇത് ഗുണം ചെയ്യും.
മായമില്ലാത്ത ഭക്ഷ്യവസ്തുക്കൾ കഴിച്ചാൽ രോഗത്തെ ഒരു പരിധിവരെ ചെറുത്തു നിൽക്കാൻ കഴിയുമെന്നും ഇദേഹം പറയുന്നു. ഭാര്യ റോസമ്മയും മകൻ സാം വർഗീസും ഇദേഹത്തെ കൃഷിയിൽ സഹായിക്കുന്നു.
വാർത്ത റോബിൻ ഇരുമാപ്ര
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments