Latest News
Loading...

കടനാട് പഞ്ചായത്തിൽ പാറ ഖനനം അനുവദിക്കില്ല : യു.ഡി.ഫ്



 കടനാട് പഞ്ചായത്തിൽ കണ്ടത്തിമാവ് വാർഡിൽ പെരുംകുന്ന് ഭാഗത്ത് പാറമടയ്ക്കുള്ള മുന്നൊരുക്കത്തിൻ്റെ ഭാഗമായി എക്സ്പ്ലൊസീവ് മാഗസീൻ സ്ഥാപിക്കുവാനുള്ള പാറമടലോബികളുടെ നീക്കത്തെ  ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് യുഡിഎഫ്.   വയനാട് ദുരന്തം നടന്ന പശ്ചാത്തലത്തിലും, നീലൂർ കുടിവെള്ള പദ്ധതിയുടെ ജലശുദ്ധീകരണ പ്ലാൻ്റിൻ്റെ സമീപപ്രദേശം ആയതിനാലും ,ഇവിടെ അനുവദിക്കുന്ന പാറമട ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീക്ഷണിയായി മാറുന്നതു കൊണ്ട് പാറമടക്ക് അനുകൂലമായ ഏതു തീരുമാനത്തെയും  എതിർക്കുമെന്നും യു.ഡി.ഫ് നേതൃയോഗം തീരുമാനിച്ചു. 



യു.ഡി.ഫ്  ചെയർമാൻ ബിന്നി ചോക്കാട്ടിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, മത്തച്ചൻ അരീപറമ്പിൽ, സിബി അഴകംപറമ്പിൽ,  സജീവ് R, ജോസ് വടക്കേക്കര, ജോസഫ് കൊച്ചുകുടി, അപ്പച്ചൻ മൈലിയ്ക്കൽ, സിബി നെല്ലൻകുഴിയിൽ, ടോം കോഴിക്കോട്, ബിജു പറത്താനം, ലാലി സണ്ണി, സിബി ചക്കാലയ്ക്കൽ, ജോസ്‌ പ്ലാശനാൽ, ബിന്ദു ബിനു, റീത്താ ജോർജ്, ഗ്രേസി ജോർജ് എന്നിവർ പ്രസംഗിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments