Latest News
Loading...

ജോസിറ്റ് സാർ പടിയിറങ്ങുന്നു




അധ്യാപകരുടെയും അനധ്യാപകരുടെയും സാമ്പത്തികരംഗത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യവുമായി 1986-ൽ ഈരാറ്റുപേട്ടയിൽ സ്ഥാപിതമായ ഈരാ റ്റുപേട്ട എയ്‌ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽനിന്നും ദീർഘ കാലത്തെ സേവനത്തിനു ശേഷം ശ്രീ. ജോസിറ്റ് ജോൺ വെട്ടം പ്രസിഡൻ്റു സ്ഥാനത്തു നിന്നും പടിയിറങ്ങുകയാണ്. വർഷങ്ങളായി ലാഭത്തിൽ പ്രവർത്തിച്ചുവരുകയും അംഗ ങ്ങൾക്ക് ലാഭവിഹിതം വിതരണം ചെയ്യുന്നതുമായ കോട്ടയം ജില്ലയിലെ പ്രമുഖ അദ്ധ്യാ പക സഹകരണസംഘമാണ് ഈരാറ്റുപേട്ട എയ്‌ഡഡ് സ്‌കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേ റ്റീവ് സൊസൈറ്റി.





1991ൽ ഈ സൊസൈറ്റിയിൽ അംഗത്വമെടുത്ത ഇദ്ദേഹം ഭരണസ മിതി അംഗമായും വൈസ് പ്രസിഡന്റ്റായും പ്രസിഡന്റ്റായും പ്രവർത്തിച്ച നീണ്ട 23 വർഷ ങ്ങളിൽ, സൊസൈറ്റിയെ ലാഭത്തിലാക്കുന്നതിനും അംഗങ്ങളുടെ ആവശ്യകത അറിഞ്ഞ് കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനും ഇദ്ദേഹത്തിന്റെ ദീർഘവീക്ഷ ണത്തോടെയുള്ള പ്രവർത്തനം സഹായിച്ചു. സംസ്ഥാനത്തെ സഹകരണരംഗം മുമ്പെ ങ്ങുമില്ലാത്തവിധം പ്രതിസന്ധിയെ നേരിടുന്ന ഈ സന്ദർഭത്തിൽ സൊസൈറ്റിയെ കോട്ടയം ജില്ലയിലും സംസ്ഥാനതലത്തിലും മുൻപന്തിയിൽ എത്തിക്കുവാൻ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കായി. 2014 മുതൽ 2019 വരെ വൈസ് പ്രസിഡന്റായും 2019 മുതൽ 2024 വരെ പ്രസിഡന്റായും പ്രവർത്തിച്ച് സൊസൈറ്റിയെ ആധുനികതയുടെ ഉത്തുംഗശൃംഗ ത്തിലെത്തിക്കാൻ ഇദ്ദേഹത്തിനായി. സൊസൈറ്റിയുടെ ലാഭവിഹിതത്തിൽനിന്നും അംഗ ങ്ങൾക്ക് 25% ഡിവിഡൻ്റ് നൽകുന്ന കേരളത്തിലെ അപൂർവ്വം സഹകരണസംഘങ്ങളിൽ ഒന്നാക്കി സൊസൈറ്റിയെ മാറ്റി. 



നൂതന ആശയങ്ങൾ നടപ്പിലാക്കുന്നതിനും സാമ്പത്തിക ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്നതിനും സൊസൈറ്റിക്ക് ഇദ്ദേഹത്തിൻ്റെ സാരഥ്യ ത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. അരുവിത്തുറ ആർക്കേഡിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസ് കെട്ടിപ്പടുത്തതിലൂടെ ഒട്ടനവധി മാറ്റങ്ങൾക്കും സൊസൈറ്റി വിധേയമാ യി. ഈരാറ്റുപേട്ട ഉപജില്ല പ്രവർത്തനപരിധിയായുള്ള സൊസൈറ്റിയിൽ ഈ ഉപജില്ല യിലെ മുഴുവൻ എയ്‌ഡഡ് സ്ഥാപനങ്ങളെയും ഉൾപ്പെടുത്തുന്നതിനും ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. നീണ്ട 36 വർഷത്തെ അധ്യാപക ജീവിതത്തിൽനിന്നും വിരമിക്കുമ്പോൾ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായും കായികാധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments