കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സി ആർ അജിത് കുമാറിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം പാലാ വൈദ്യുതി ഭവനിൽ നടന്നു. കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ കോർഡിനേഷൻ കൺവീനർ സഖാവ് സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണസമ്മേളനം സിഐടിയു ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം എ. വി. റസൽ ഉദ്ഘാടനം ചെയ്തു.
വൈദ്യുതി ബോർഡിൽ ജീവനക്കാരനായി പ്രവേശിച്ച കാലം മുതൽ സത്യസന്ധമായി തന്റെ തൊഴിൽ മേഖലയിൽ പ്രവർത്തിച്ചതിനൊപ്പം സഹപ്രവർത്തകരുടെ നിരവധിയായ പ്രശ്നങ്ങളിൽ ഇടപെടുകയും കക്ഷി രാഷ്ട്രീയ, ട്രേഡ് യൂണിയൻ വ്യത്യാസമില്ലാതെ എല്ലാ തൊഴിലാളികൾക്കും വേണ്ടി അക്ഷീണം പ്രവർത്തിക്കുകയും ചെയ്ത തൊഴിലാളികളുടെ പ്രിയ നേതാവായിരുന്നു സ. അജിത് കുമാർ എന്നും . കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷന്റെ പാലാ ഡിവിഷൻ സെക്രട്ടറി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച സഖാവ് തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളുടെ മുൻനിര പോരാളിയായിരുന്നുവെന്നും വിവിധ നേതാക്കൾ അനുസ്മരിച്ചു.
കോട്ടയം ജില്ലയിൽ സ്തുത്യർഹമായ സേവനം ചെയ്തുവരുന്ന അഭയം ചാരിറ്റബിൾ സൊസൈറ്റിക്ക് പ്രിയ സഖാവിന്റെ സ്മരണക്കായി വീൽ ചെയറുകളും എയർ ബെഡ്ഡുകളും സ്വാന്തന പരിചരണത്തിന് ആവശ്യമായ മറ്റ് ഉപകരണങ്ങളും വിതരണം ചെയ്തു.
കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി ബോബി തോമസ് സ്വാഗതവും, വനിതാ കോഡിനേഷൻ കൺവീനർ ശ്രീമതി ശ്രീജിത ടി എസ് നന്ദിയും പറഞ്ഞു. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി സഖാവ് എം ബി പ്രസാദ്, കെ എസ് ഇ ബി കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സഖാവ് പി വി പ്രദീപ്, കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ അനൂപ് രാജ് വി പി., വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ സുനിൽകുമാർ കെ പി, പ്രമോദ് കുമാർ കെ എൻ, പി എൻ പ്രദീപ്, റോബിൻ ബി ജേക്കബ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സഖാവ്അരുൺ ദാസ്,പ്രതീഷ് സി.പി, സെബാസ്റ്റ്യൻ മൈക്കിൾ, രെഞ്ചു റ്റി ആർ, bആൻസി ഐസക്, ഷാനവാസ് പി എം, ജോബി വി എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments