Latest News
Loading...

ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പും പെൻഡ്രോപ്പ് ബോക്സും ഉദ്ഘാടനം ചെയ്തു.



മീനച്ചിൽ നദി സംരക്ഷണ സമിതി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പും, ജോയി  ഓഫ് വേസ്റ്റ് മാനേജ്മെൻ്റിൻ്റെ ഭാഗമായി   പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്‌സും വാകകാട് സെന്റ്  പോൾസ് എൽ.പി.സ്കൂളിൽ ഉദ്‌ഘാടനം ചെയ്തു.  ഉപയോഗിച്ച് കളയുന്ന പേനകൾ പെൻഡ്രോപ് ബോക്‌സിൽ ശേഖരിച്ച് ഹരിതകർമ്മ സേനയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് പെൻ ഡ്രോപ്പ് ബോക്സ് സ്ഥാപിക്കുന്നത്. 




മീനച്ചിൽ നദി സംരക്ഷണ സമിതി സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ എബി പൂണ്ടിക്കുളം ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി ടെസ്സി ജോർജ് അധ്യക്ഷതവഹിച്ച യോഗത്തിൽ, പിടിഎ പ്രഡിഡന്റ് ജോർജ്കുട്ടി അലക്സ് ആശംസകളർപ്പിക്കുകയും കുട്ടികൾക്കുള്ള  വിത്ത് വിതരണോദ്‌ഘാടനം നിർവ്വഹിക്കുകയും ചെയ്തു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments