Latest News
Loading...

മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകർക്ക് ആദരം



 കൂട്ടു കൃഷിയിലുടെ മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകർക്ക് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ആദരവ്. കർഷക ദിനത്തിന്റെ ഭാഗമായിട്ടാണ് കൂട്ടുകൃഷി ചെയ്യുന്ന ചെമ്മലമറ്റം സ്വദേശികളായ റ്റോമി പൊരിയത്ത് - , സജി മുകളേൽ , ജോസ് വെള്ളുകുന്നേൽ എന്നിവരെ വിദ്യാർത്ഥികൾ ആദരിച്ചത് .



കൃഷിസ്ഥലങ്ങൾ പാട്ടത്തിന് എടുത്ത് വിവിധ പഞ്ചായത്തുകളിൽ കപ്പ, ചേന മഞ്ഞൾ വാഴ - തുടങ്ങി നിരവധി വിഭവങളാണ് ഈ കർഷകർ കുട്ടു കൃഷിയിലൂടെ വിളവ് കൊയ്യുന്നത് വിവിധ കൃഷി രീതികളെ കുറിച്ച് കർഷകർ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു അധ്യാപകരായ അജൂജോർജ് ജോർജ് സി തോമസ് .ജിജി ജോസഫ് എന്നിവർ നേതൃത്വം നല്കി





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments