Latest News
Loading...

പനമറ്റം കവലയിൽ അപകടത്തിൽ ഒരാൾക്ക് പരിക്ക്


പാലാ പൊൻകുന്നം റോഡിലെ സ്ഥിരം അപകടമേഖലയായ പനമറ്റം കവലയിൽ വീണ്ടും അപകടം.  കാറും പിക് അപ് വാനും കൂട്ടിയിടിച്ചു  കൊഴുവനാൽ സ്വദേശി ടോം ജോർജിന് (44) പരിക്കേറ്റു. രാത്രി 12 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ടോമിനെ ചേർപ്പുങ്കൽ മാർ ശ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



P.J.J ഫ്രൂട്സിന്റെ പിക്കപ്പ് ജീപ്പിലാണ് കാറിടിച്ചത്. അപകടത്തിൽ കാറിനു മുൻവശം പൂർണമായും തകർന്നു. 



പിക്കപ്പ് ജീപ്പിന്റെ ഡ്രൈവർ സൈഡിലാണ് കാറിടിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് റോഡ് സൈഡിലെ പഴയ ടെലിഫോൺ പോസ്റ്റിൽ ഇടിച്ചു കയറി.







പാലാ പൊൻകുന്നം റോഡിലെ സ്ഥിരം അപകട മേഖലയാണ് പനമറ്റം കവലയിലെ കൊടും വളവ്. പഴയ റോഡ് നവീകരിച്ചപ്പോൾ വളവുകൾ ഒഴിവാക്കിയെങ്കിലും പനമറ്റം കവലയിൽ പുതിയൊരു വലിയ വളവാണ് രൂപപ്പെട്ടത്. നിരവധി അപകടങ്ങൾ ഇതിനോടകം ഇവിടെ ഉണ്ടായിട്ടുണ്ട്. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments