Latest News
Loading...

കളത്തൂക്കടവിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു



ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവിലുണ്ടായ വാഹനാപകടത്തിൽ യുവാവ്  മരിച്ചു. ചേർത്തല വടുതല സ്വദേശി മുഹമ്മദ് വസീം (20) ആണ് മരണപ്പെട്ടത്. പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു.




കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം. ഈരാറ്റുപേട്ട ചെറിയവല്ലം ലത്തീഫിന്റെ മകളുടെ മകനാണ്. ബന്ധുവിനൊപ്പം കളത്തുകടവിൽ ഉള്ള പെട്രോൾ പമ്പിലേക്ക് പോകുന്നതിനിടെ കരിയിലക്കാനത്ത് വച്ചായിരുന്നു അപകടം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.






വാഹനത്തിന്റെ സൈഡ് സീറ്റിൽ ഇരിക്കുകയായിരുന്നു മുഹമ്മദ് വസീം . ഞായറാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ മുഹമ്മദ് വസീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരണം സംഭവിച്ചു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഈരാറ്റുപേട്ടയിലെ ബന്ധുവീട്ടിൽ നിന്നായിരുന്നു മുഹമ്മദ് വസീം പഠനം നടത്തിയിരുന്നത്. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments