Latest News
Loading...

പാലാ സെൻ്റ്.തോമസ് HSS ൽ രക്തദാന ക്യാമ്പ്



പാലാ സെൻ്റ്.തോമസ് HSS ൽ രക്തദാന ക്യാമ്പ്  മാണി സി.കാപ്പൻ MLA ഉദ്ഘാടനം ചെയ്തു. പാലാ മുൻസിപ്പൽ കൗൺസിലർ ബിജി ജോജോ അദ്ധ്യക്ഷയായിരുന്നു. പി.റ്റി.എ. പ്രസിഡൻ്റ്, ശ്രീ. വി.എം. തോമസ്, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ, ഡോ. മാമ്മച്ചൻ , സ്കൂൾ പ്രിൻസിപ്പൽ ശ്രീ. റെജിമോൻ കെ.മാത്യു, എന്നിവർ പ്രസംഗിച്ചു. പാലാ സെൻ്റ്.തോമസ് HSS NSS, റോവർ സ്കൗട്ട്, റെയ്ഞ്ചർ യൂണിറ്റുകൾ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. .




NSS പ്രോഗ്രാം ഓഫീസർ ശ്രീമതി. അൽഫോൻസാ ജോസഫ്, റോവർ സ്കൗട്ട് ലീഡർ ശ്രീ.നോബി ഡൊമിനിക്ക്, റെയ്ബർ ലീഡർ ശ്രീമതി. അനിറ്റ അലക്സ് , NSS ക്ലസ്റ്റർ കൺവീനർ ശ്രീ.സാബുമോൻ തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പാലാ മരിയൻ സെസ്റ്റർ, HDFC Bank ഏറ്റുമാനൂർ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 18 വയസ്സ് തികഞ്ഞ വിദ്യാർത്ഥികളും പൊതുജനങ്ങളും ചേർന്ന് അമ്പതോളം പേർ രക്തം ദാനം ചെയ്തു. ആദ്യമായി രക്തം ദാനം ചെയ്ത വിദ്യാർത്ഥികൾക്ക് ശ്രീ. മാണി സി.കാപ്പൻ MLA പ്രോൽസാഹന സമ്മാനങ്ങൾ നൽകി




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments