പാലാ സമാന്തര പാതയിലൂടെ കുരിശു പള്ളി കവല വഴി സർവ്വീസ് നടത്തുന്ന സ്വകാര്യബസിൻ്റെ പെർമിറ്റ് പ്രധാന റോഡിലൂടെയാക്കണമെന്ന ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാൻ ഓട്ടോറിക്ഷ ഡ്രൈവറുടെ തിരുമാനം. പാലാ സ്വദേശി ജിമ്മിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഇടുങ്ങിയ വഴിയിലുടെ വാഹനം സഞ്ചരിക്കുന്നത് ഗതാഗത കുരുക്കിനൊപ്പം കാൽ നടയാത്രകാർക്ക് ഭിഷണിയുമാണെന്ന് ജിമ്മി പറഞ്ഞു. അശാസ്ത്രീയമായ പെർമ്മിറ്റാണ് നൽകിയതെന്നും ജിമ്മി.
പാലാ-രാമപുരം -പൂവക്കുളം വഴി കുത്താട്ടുകുളത്തിനുള്ള അലോൺസ് ബസാണ് ഇടുങ്ങിയ വഴിയിലൂടെ സർവ്വീസ് നടത്തുന്നത്.നിരവധി ബസുകൾ പ്രധാന റോഡിലൂടെ ഓടുമ്പോൾ രണ്ട് ബസുകൾ മാത്രം സമാന്തരപാതയിലുടെ വന്ന് ളാലം പള്ളി വഴി കുരിശുപള്ളി കവലയിലൂടെ പ്രധാന റോഡിലൂടെ സഞ്ചരിക്കേണ്ട സ്ഥിതിയാണുള്ളതെന്നും ജിമ്മി പറഞ്ഞു.
മറ്റ് ചില ബസുകൾക്കും ഇത് വഴി പെർമിറ്റ് ഉണ്ടെങ്കിലും ഇത് വഴി സഞ്ചരിക്കുന്നത് രണ്ട് ബസുകൾ മാത്രമാണെനം അദ്ദേഹം പറയുന്നു. സമാന്തര പാതയിൽ നിന്ന് ളാലം പള്ളിക്ക് താഴ് ഭാഗത്ത് കൂടി കുരിശ്പള്ളി ജംഗ്ഷനിൽ പ്രധാന റോഡി ലേക്ക് ഇരു വശത്ത് നിന്നും ചെറു വാഹനങ്ങൾ സഞ്ചരിക്കുന്നതാണ്. വലിയ വാഹനങ്ങൾ ഇത് വഴി സഞ്ചരിക്കുന്നത് ഗതാഗത കുരുക്കുനുമിടയാക്കുന്നുണ്ട്. കുരിശു പള്ളി കവലക്ക് സമീപത്ത് കൂടി വലിയ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കുവാനും പ്രയാസമാണ്. ഇതിനെതിരെ കോടതിയെ സമിപിക്കുമെന്ന് ജിമ്മി പറഞ്ഞു.
അതേ സമയം അലോൺസ് ബസിന് ടൗൺ സ്റ്റാൻഡിൽ കയറാനുള്ള അനുമതിയും ഇല്ല. ഗ്രാമീണ മേഖലയിലുടെ സർവ്വീസ് നടത്തുന്ന ബസാണിത്. സ്റ്റൻഡിൽ കയറാൻ അനുവദിക്കണമെന്നാവശ്യ പെട്ട് നിരവധി തവണ അപേക്ഷ നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. അടുത്ത RTA യോഗത്തിലെങ്കിലും തങ്ങളുടെ ആവശ്യത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബസ് ഉടമ .നിസാര കാരണങ്ങൾ പറഞ് ബസിനെതിരെ അധികൃതർ പിഴ ചുമത്തുന്നുണ്ടെന്ന ആരോപണമുയർന്നിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments