വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി എഐവൈഎഫ് ഈരാറ്റുപേട്ടയിൽ ജനകീയ തട്ടുകട ഒരുക്കി . സെൻട്രൽ ജംഗ്ഷനിൽ ഒരുക്കിയ തട്ടുകടയിൽ ഭക്ഷണം വിളമ്പി കൊടുത്തുകൊണ്ട് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു .
ദുരന്തബാധിതര്‍ക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായാണ് എഐവൈഎഫ് ഈരാറ്റുപേട്ട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ തട്ടുകട സംഘടിപ്പിച്ചത്. സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ്, അസിസ്റ്റ് സെക്രട്ടറി പി എസ് സുനിൽ, പി എസ് ബാബു, AIYF മണ്ഡലം സെക്രട്ടറി ആർ രതീഷ് തുടങ്ങിയവർ സംസാരിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments