വിവിധ പ്രൈവറ്റ് ബസ്സുകളിലെ തൊഴിലാളികൾ കൂട്ടത്തോടെ AITUC. യൂണിയനിൽ ചേർന്നു. തികച്ചും അസംഘടിതരായി നിന്നിരുന്ന ഈരാറ്റുപേട്ടയുമായി ബന്ധപ്പെട്ട വിവിധ റൂട്ടുകളിൽ ഓടുന്ന ബസ്സുകളിലെ ജോലിക്കാരാണ് രാജ്യത്തെ തൊഴിലാളി വർഗ്ഗത്തിന്റെ ആദ്യ മാതൃ സംഘടനയായ AITUC യിൽ ചേർന്നത്.
സിപിഐ ഓഫീസ് ഹാളിൽ ഇ പി സുനീറിന്റെ അധ്യക്ഷതയിൽ കൂടിയയോഗത്തിൽ യൂണിയൻ ജില്ലാ ട്രഷറർ എം എം മനാഫ് സ്വാഗതം പറഞ്ഞു. ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി എംജി ശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു. കെ എസ് നൗഷാദ് , തസ്ലീം ഷാ.
സഹദ് അമീൻ തുടങ്ങിയവർ സംസാരിച്ചു.
ഇ പി സുനീർ പ്രസിഡണ്ട്. നിയാസ് വർക്കിംഗ് പ്രസിഡണ്ട്. റിൻഷാദ് സനോജ് വൈസ് പ്രസിഡണ്ടുമാർ. ഇഖ്ബാൽ സെക്രട്ടറി. അൻസിൽ സാം ലൂക്കോസ് ജോയിന്റ് സെക്രട്ടറിമാർ. ഫിറോസ് ട്രഷറർ. എന്നി ഭാരവാഹികൾ അടങ്ങുന്ന പതിമൂന്നoഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു . ഈരാറ്റുപേട്ട ടൗണിൽ ക്രിയാത്മകവും. ജനോപകാര പ്രദവും ആയ തരത്തിൽ ശാസ്ത്രീയമായി ട്രാഫിക് സംവിധാനങ്ങൾ പുന ക്രമീകരിക്കണമെന്ന പ്രമേയവും യോഗം അംഗീകരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments