ഈരാറ്റുപേട്ട മുനിസിപ്പൽ വഴിയോര കച്ചവട തൊഴിലാളി വെൻഡിങ്ങ് കമ്മറ്റി ഉടൻ വിളിച്ച് കൂട്ടി വഴിയോര കച്ചവടക്കാർക്ക് നിയമാനുസൃതമായ അവകാശങ്ങൾ സമയബന്ധിതമായി നടപ്പിൽ വരുത്തണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (വി.കെ.ടി.യു - സി.ഐ.ടി.യു) പൂഞ്ഞാർ ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു വഴിയോര കച്ചവട സംരക്ഷണ നിയമം പഞ്ചായത്തുകളിലും ബാധകമാക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.
സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സി.എം.സിറിയക് ഉദ്ഘാടനം ചെയ്തു.ഷഹനാസ് അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എം.എ.റിബിൻ ഷാ, സി.ഐ.ടി.യു മുനിസിപ്പൽ സെക്രട്ടറി കെ.എം.ഹുസൈൻ, യൂണിയൻ ഏരിയ സെക്രട്ടറി പി.എ.ഷമീർ എന്നിവർ പ്രസംഗിച്ചു.
സുരേഷ് ഓലിക്കൻ സ്വാഗതവും, സുബൈർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഷഹനാസ് (പ്രസിഡണ്ട്) മുബാറക് ഇ.എ. (വൈസ് പ്രസിഡണ്ട്) സുരേഷ് ഓലിക്കൻ (സെക്രട്ടറി) സുബൈർ (ജോ. സെക്രട്ടറി) ദിനേശൻ (ട്രഷറർ)
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments